രാഹുല്‍ ഗാന്ധിയുടെയും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും ആഹ്വാന പ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്ത പദ്ധതികളുമായി ഒ.ഐ.സി.സിയുടെ വിവിധ ഘടകങ്ങള്‍ രംഗത്ത്.
ദുരന്തത്തില്‍ കുടുംബവും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്കുവേണ്ടി വിവിധങ്ങളായ പുനരധിവാസ പദ്ധതികളാണ് ഒ.ഐ.സി.സി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ഒമാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സമാന മനസ്കരെയും സഹകരിപ്പിച്ചുകൊണ്ട് വയനാട്ടില്‍ രണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഒ.ഐ.സി.സി ഒമാന്‍ പ്രഥമ പ്രസിഡന്റ് സിദ്ദിഖ് ഹസന് അറിയിച്ചു.
ആദ്യ ഘട്ടമായി ഒരു വീടിന്റെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചും അര്‍ഹരായവരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും.