Travel

കിഴക്കിന്റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന ബനാറസിന്റെ മനോഹരമായ കാഴ്ചകളെ കുറിച്ച് അറിയാം |Varanasi beauty travel

പുരാണങ്ങളിൽ ശിവന്റെ നഗരം എന്ന് പറയപ്പെടുന്ന ഇവിടെ ഒരാൾ മരണപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്താൽ ഇവരുടെ ആത്മാവിനു മോക്ഷം ലഭിക്കുമെന്നുള്ള ഒരു ചരിത്രം ഇവിടെ നിലനിൽക്കുന്നുണ്ട്.

വാരണാസി എന്ന് പറയുമ്പോൾ തന്നെ ആത്മീയതയുടെ ഒരു ചിത്രം ആയിരിക്കും എല്ലാവരുടെയും മനസ്സിലേക്ക് തെളിയുന്നത്.. കാരണം ഹൈന്ദവരുടെ മോക്ഷ ഭൂമി എന്നാണ് വാരണാസി അറിയപ്പെടുന്നത് തന്നെ. ഹിന്ദു വിശ്വാസപ്രകാരം പുണ്യ സ്ഥലങ്ങളിൽ പ്രധാനപ്പെട്ടതായി അറിയപ്പെടുന്ന സ്ഥലമാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും ഒക്കെ അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് നിരവധി ഭക്തരാണ് ഓരോ വർഷവും എത്തുന്നത്. ഉത്തർപ്രദേശിലെ ഈ നഗരത്തിൽ പുരാതനകാലം മുതൽ തന്നെ വിശ്വാസങ്ങളും സംസ്കാരങ്ങളും നിലനിന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

പുരാണങ്ങളിൽ ശിവന്റെ നഗരം എന്ന് പറയപ്പെടുന്ന ഇവിടെ ഒരാൾ മരണപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്താൽ ഇവരുടെ ആത്മാവിനു മോക്ഷം ലഭിക്കുമെന്നുള്ള ഒരു ചരിത്രം ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വാരണാസിയിൽ തൊട്ടൊഴുകുന്ന ഗംഗയിൽ മുങ്ങി കുളിച്ചാൽ എല്ലാ പാപങ്ങൾക്കും മോക്ഷം ഉണ്ടാകും. എന്നും രാവിലെയും വൈകുന്നേരവും ഉള്ള സൂര്യസ്നാനം വളരെ മികച്ച ഒരു ഗുണമാണ് പ്രധാനം ചെയ്യുന്നത് എന്നും ഇവിടെയുള്ള വിശ്വാസികൾ വിശ്വസിക്കുന്നുണ്ട്. കരകളിലുള്ള സ്നാനഘട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രാർത്ഥനകളും മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനും അടക്കം ചെയ്യുന്നതിനുള്ള ആചാര അനുഷ്ഠാനങ്ങളും ഉണ്ട്.

പുണ്യ സ്ഥലങ്ങൾക്കൊപ്പം ആകർഷകമായ ഗംഗയുടെ മറുകരയിൽ സ്ഥിതിചെയ്യുന്ന രാംനഗർ കൊട്ടാരവും വളരെ പ്രിയപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കിഴക്കിന്റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന ബനാറസ് അതിമനോഹരമായ കാഴ്ചകൾ കൊണ്ട് ഇവിടെയെത്തുന്ന ഓരോ വിനോദസഞ്ചാരിയുടെയും മനസ്സിലേക്ക് ഇടം നേടുന്നുണ്ട് എന്ന് പറയുന്നതാണ് സത്യം. പൊതുവേ ഇവിടെ വെജിറ്റേറിയൻ ഭക്ഷണമാണ് കൂടുതലായി ലഭിക്കുന്നത്, എങ്കിലും ചില കടകളിലൊക്കെ നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ലഭിക്കാറുണ്ട് എന്നാണ് പറയുന്നത്.. ഇവിടെയുള്ള പ്രാദേശിക വസ്തുക്കൾ ഒക്കെ നമുക്ക് വിലപേശി വാങ്ങാൻ സാധിക്കും അതിമനോഹരമായ ഒരു അനുഭവം തന്നെയാണ് ഈ ഒരു സ്ഥലം ഓരോ വിനോദസഞ്ചാരിക്കും പ്രധാനം ചെയ്യുന്നത്..

Story Highlights ; Varanasi Beauty travel