തിരുവനന്തപുരം: ശ്രീലങ്കന്‍ രുചി വൈവിധ്യങ്ങള്‍ അണിനിരത്തിക്കൊണ്ട് തിരുവനന്തപുരം ഒബൈ താമരയില്‍ ആദ്യ ശ്രീലങ്കന്‍ ഫുഡ് ഫെസ്റ്റ്. ആഗസ്ത് 15 മുതല്‍ ആഗസ്ത് 25 വരെ വൈകുന്നേരം 7 മണി മുതല്‍ 10 വരെ ഒബൈ താമരയിലെ മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റായ ഒ കഫേയിലാണ് ശ്രീലങ്കന്‍ ഫുഡ് ഫെസ്റ്റ് നടക്കുക.
ശീലങ്കന്‍ ഷെഫുകളായ ഷെഫ് ജയസൂര്യ, ഷെഫ് സെന്തില്‍ കുമാര്‍ എന്നിവര്‍ തയ്യാറാക്കുന്ന സ്പെഷ്യല്‍ ശ്രീലങ്കന്‍ വിഭവങ്ങളിലൂടെ തനത് ശ്രീലങ്കന്‍ രുചികള്‍ ഈ ഫുഡ് ഫെസ്റ്റിലൂടെ ഭക്ഷണപ്രേമികള്‍ക്ക് ആസ്വദിക്കാം. ശ്രീലങ്കന്‍ ഫിഷ് കട്ലറ്റ്, ബീഫ് കോക്കനട്ട് ബദുമ, നീഗോമ്പോ ക്രാബ് കറി, കിരിബാത് (ശ്രീലങ്കന്‍ മില്‍ക് റൈസ്), കോക്കനട്ട് റൊട്ടി, ലാവരിയ തുടങ്ങിയ വിഭവങ്ങള്‍ ഫുഡ് ഫെസ്റ്റില്‍ ലഭ്യമാകും.
ഫുഡ് ഫെസ്റ്റിവല്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ ശ്രീലങ്കന്‍ ബാന്‍ഡായ വജീറ ആന്‍ഡ് ദി സാക്സിന്റെ ലൈവ് മ്യൂസിക് പെര്ഫോമന്സുമുണ്ടാകും. കൂടാതെ, തെങ്ങോല കൊണ്ട് കലാരൂപങ്ങളുണ്ടാക്കുന്ന പ്രഗത്ഭനായ ഒരു ശ്രീലങ്കന്‍ കലാകാരനാണ് പ്രാദേശിക കച്ചവടക്കാരുമായി സഹകരിച്ച് ഫെസ്റ്റില്‍ വിശിഷ്ടമായ അലങ്കാരങ്ങള്‍ ഉണ്ടാക്കുകയും ഉത്സവ സമാനമായി ഫുഡ് ഫെസ്റ്റ് അന്തരീക്ഷം സമ്പന്നമാക്കുകയും ചെയ്യുന്നത്.
ഫെസ്റ്റിൻ്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസുമായി സഹകരിച്ച്, ഒ ബൈ താമര ഒരു റാഫിൾ നറുക്കെടുപ്പ് സംഘടിപ്പിക്കും. അതിൽ വിജയിക്കുന്ന ഭാഗ്യശാലിക്ക് കൊളംബോയിലേക്കുള്ള രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകൾ സമ്മാനമായി ലഭിക്കും. പരിപാടിയുടെ സമാപന ദിവസമാകും വിജയികളെ പ്രഖ്യാപിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 471 7100111