ഒരു ചരിത്ര നഗരത്തിന്റെ ഉള്ളറകളിലേക്കുള്ള യാത്രയാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ അതിനായി തിരഞ്ഞെടുക്കേണ്ടത് മനംമയക്കിയ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പറുദീസ ആയ ഗ്വാളിയാർ ആണ്. രാജാക്കന്മാരും മുഗൾ ഭരണാധികാരികളും ബ്രിട്ടീഷുകാരും ഒക്കെ ആധിപത്യം സ്ഥാപിച്ച നിരവധി കൊട്ടാരങ്ങളുടെ നഗരം, കോട്ടകളും കൊട്ടാരങ്ങളും ശവകുടീരങ്ങളും ക്ഷേത്രങ്ങളും കൊണ്ട് സമ്പന്നമായ ഈയൊരു നഗരം പോയിമറഞ്ഞ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ അതിമനോഹരമാക്കി തന്നെയാണ് ഈ സ്ഥലം നിലകൊള്ളുന്നത്.. പൗരാണിക നഗരത്തിന്റെ നാമം ഗ്വാളിയാർ എന്ന് തന്നെയാണ്.
നിരവധി പോർവിളികളുടെയും വാൾമുനകളുടെയും ഒരുപാട് കഥകൾ പറയാനുണ്ട് നഗരത്തിന്. ആഗ്രയിൽ നിന്നും 122 കിലോമീറ്റർ അകലെ ഗ്വാളിയാർ സ്ഥിതി ചെയ്യുന്നുണ്ട്. മധ്യപ്രദേശത്തിന്റെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായി തന്നെയാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നിരവധി ആളുകളാണ് ഗ്വാളിയാർ കോട്ട സന്ദർശിക്കുവാൻ വേണ്ടി ഇവിടെ ഓരോ വർഷവും എത്തുന്നത്. ചരിത്രവും വർത്തമാനവും ഒക്കെ ഇവിടെ കൈകോർക്കുന്നത് കാണാൻ സാധിക്കും. ചരിത്ര പ്രാധാന്യമുള്ള കോട്ടകൾക്കൊപ്പം തന്നെ കുടീരങ്ങൾ, മ്യൂസിയം തുടങ്ങിയവയൊക്കെ ഇവിടെ സൗന്ദര്യം വിളിച്ച് ഓതുന്നവയാണ്. ഒരേസമയം തന്നെ കാലത്തിന്റെ രണ്ടു ഭാവങ്ങളാണ് ഈ സ്ഥലത്ത് കാണാൻ സാധിക്കുന്നത്.
ഇവിടെ വിനോദസഞ്ചാരികൾക്ക് ഒരുപാട് കാഴ്ചകൾ കാണാൻ സാധിക്കും. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ആയ താൻ സന്റെ ജന്മസ്ഥലം കൂടിയാണ് ഇത്. എല്ലാവർഷവും ഇവിടെ ഫെസ്റ്റിവൽ നടത്താറുണ്ട്. ഹിന്ദുസ്ഥാനി സംഗീതവും ഖരാന ശൈലിയായ ഗ്വാളിയാർ ഖാനായുടെ ഉത്ഭവവും ഒക്കെ ഇവിടെ നിന്ന് തന്നെയാണ്. സിക്കുകാരുടെയും ജൈനരുടെയും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി ആണ് സ്ഥലം അറിയപ്പെടുന്നത്. ശീതകാലത്താണ് ഗ്വാളിയർ അതിമനോഹരി ആകുന്നത്. ആ സമയത്ത് ഈ നഗരം സന്ദർശിക്കുന്നത് ആയിരിക്കും കൂടുതൽ സൗന്ദര്യം നൽകുന്നത്. ഡൽഹി,ജയ്പൂർ, ആഗ്ര, ഇൻഡോർ തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും നിരവധി ബസ്സുകൾ ആണ് ഇവിടേക്ക് ഉള്ളത്. സമീപത്തുള്ള മറ്റു പ്രധാന നഗരങ്ങളിൽ നിന്നും ഇവിടേക്ക് വരാൻ സാധിക്കും.
Story Highlights ; Gwalior Beauty travel