ലാസ് വെഗാസ്: ലാസ് വെഗാസിൽ നടക്കുന്ന എപിഎ വേൾഡ് പൂൾ ചാമ്പ്യൻഷിപ്പ് (APA World Pool championship) മത്സരത്തിൽ ചരിത്രം കുറിച്ച് ബെൻ്റൺവില്ലെയില്‍ നിന്നുള്ള മലയാളികൾ. നാല് രാഷ്ട്രങ്ങളിൽ നിന്നും അയ്യായിരത്തിൽ പരം മത്സരാർഥികൾ പങ്കെടുത്ത ഇനത്തിൽ ആദ്യമായി ആറാം റൗണ്ട് കടന്നു ക്യാഷ് പ്രൈസിന് അർഹരായി.
ജിപ്‌സൺ ഫെർണാണ്ടസ് ആണ് ടീമിനെ നയിക്കുന്നത്. ശേഖർ സതീഷ്, രാജേഷ് നായർ, ശ്രീകണ്ഠൻ, സുധീഷ്, ജിനേഷ്, വിമൽ, ആരിഷ് എന്നിവരാണ് ടീം അംഗങ്ങള്‍. എല്ലാവരും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ്.
ലോകത്തിലെ ഏറ്റവും വലിയ അമച്വർ പൂൾ ലീഗാണ് അമേരിക്കൻ പൂൾപ്ലെയേഴ്സ് അസോസിയേഷൻ (APA). യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ 250,000-ലധികം അംഗങ്ങളുള്ള എപിഎ ചാമ്പ്യൻഷിപ്പിൽ എല്ലാ വർഷവും ഏകദേശം $2 മില്യൺ ഗ്യാരണ്ടീഡ് പ്രൈസ് മണിയായി APA നൽകുന്നു.