കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി കുഞ്ഞിനെയെടുത്ത് കുലുക്കുവാൻ പാടില്ല. കാരണം പൂർണമായും ഡെവലപ്പാകാത്തതും സോഫ്റ്റുമാണ് കുഞ്ഞുങ്ങളുടെ തലച്ചോർ. അങ്ങനെയുള്ള കുഞ്ഞുങ്ങളെയെടുത്ത് ശക്തമായി കുലുക്കിയാൽ കുട്ടികളുടെ കഴുത്തിലെ മസിൽസും വീക്കായതിനാൽ തല ശക്തമായി കുലുങ്ങുകയും തുടർന്ന് തലയോട്ടിക്കുള്ളിലിരുന്ന് തലച്ചോർ ശക്തമായി ചലിക്കുന്നതിന്റെ ഭലമായി തലച്ചോറിൽ മുറിവേൽക്കാനും ബ്ലീഡിംഗ് ഉണ്ടാകാനും തലച്ചോറിന്റെ വീക്കം പെർമനന്റ് ബ്രയിൻ ഡാമേജ് എന്നിവയിൽ തുടങ്ങി കുഞ്ഞുങ്ങളുടെ മരണത്തിന് വരെ കാരണമായി തീരാം. ഈ അവസ്ഥയുടെ പേര് ഷേക്കൻ ബേബി സിൻഡ്രോം എന്നാണ്.
കൊച്ചു കുട്ടികളെ കാണുമ്പോൾ ആർക്കും ഒന്നെടുത്ത് കളിപ്പിക്കാൻ തോന്നിപ്പോകും. എന്നാൽ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഈ അമിത സ്നേഹവും പരിഗണനയും അവർക്ക് തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയുണ്ട്. കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി കുഞ്ഞിനെയെടുത്ത് കുലുക്കുവാൻ പാടില്ല. കാരണം പൂർണമായും ഡെവലപ്പാകാത്തതും സോഫ്റ്റുമാണ് കുഞ്ഞുങ്ങളുടെ തലച്ചോർ. അങ്ങനെയുള്ള കുഞ്ഞുങ്ങളെയെടുത്ത് ശക്തമായി കുലുക്കിയാൽ കുട്ടികളുടെ കഴുത്തും മസിൽസും വീക്കായതിനാൽ തല ശക്തമായി കുലുങ്ങുകയും തുടർന്ന് തലയോട്ടിക്കുള്ളിലിരുന്ന് തലച്ചോർ ശക്തമായി ചലിക്കുന്നതിന്റെ ഭലമായി തലച്ചോറിൽ മുറിവേൽക്കാനും ബ്ലീഡിംഗ് ഉണ്ടാകാനും തലച്ചോറിന്റെ വീക്കം പെർമനന്റ് ബ്രയിൻ ഡാമേജ് എന്നിവയിൽ തുടങ്ങി കുഞ്ഞുങ്ങളുടെ മരണത്തിന് വരെ കാരണമായി തീരാനും സാത്യതയുണ്ട്. ഈ അവസ്ഥയുടെ പേര് ഷേക്കൻ ബേബി സിൻഡ്രോം എന്നാണ്. കുഞ്ഞുങ്ങളെ രസിപ്പിക്കാനായി മുകളിലേക്ക് പൊക്കി കളിപ്പിക്കുന്ന പ്രവണത ഒട്ടുമിക്ക ആളുകൾക്കും ഉണ്ട്.
നമുക്ക് രസകരമായി തേന്നുന്ന ഈ സംഗതി പക്ഷെ കുഞ്ഞുങ്ങൾക്ക് അത്ര സുഖകരമായിരിക്കില്ല. സുരക്ഷിതമായാണ് ചെയ്യുന്നതെന്ന് ചിലരെങ്കിലും വാദിച്ചേക്കാം. എന്നാലീ പ്രവൃത്തി സുരക്ഷിതമല്ലെന്ന് മനസിലാക്കുക. രണ്ട് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ ശക്തമായി കുലുക്കുന്നത് പോലും അപകടകരമാണ്. ചെറിയ കുഞ്ഞുങ്ങളുടെ കഴുത്തിന് ശക്തി കുറവാണ്. അക്കാരണത്താൽ തന്നെ കുഞ്ഞുങ്ങൾക്ക് തല ഉറപ്പിച്ചു പിടിക്കാനാകില്ല. തല ശക്തിയായി ഉലയ്ക്കുമ്പോൾ തലച്ചോറ് തലയോട്ടിക്കുള്ളിൽ ഞെരിഞ്ഞ് രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകാം. കണ്ണിലെ റെറ്റിനയിലേക്കുള്ള രക്തക്കുഴലുകളും പൊട്ടി രക്തസ്രാവം സംഭവിക്കാം. ഇത് തലച്ചോറിൽ വീക്കമുണ്ടാക്കാനും പെർമനന്റ് ബ്രെയിൻ ഡാമേജ് സ്റ്റേജിലേക്കെത്താനും കാരണമായി തീരും. ദേഷ്യം പിടിച്ച് കുട്ടിയെ ശക്തിയായി ഉലയ്ക്കുന്നതിനെയാണ് ഷേക്കൻ ബേബി സിൻഡ്രം എന്ന് പറയുന്നത്. പക്ഷേ, ചിലർ കളിയായും ഇങ്ങനെ ചെയ്യാറുണ്ട്.
ഇത്തരത്തിൽ അപകടമുണ്ടായ ചില സംഭവങ്ങൾ ഉണ്ടായതായി നിരവധി വാർത്തകൾ വന്നിട്ടുണ്ട്. കുഞ്ഞുങ്ങളെ മുകളിലേക്കെറിയുന്നത് മാത്രമല്ല കൈയ്യിൽ തൂക്കിയെടുക്കുന്നത്, കുഞ്ഞിന്റെ കൈയ്യിൽ പിടിച്ച് ശക്തിയായി വലിക്കുന്നത്, കവിളിൽ പിടിച്ച് വലിക്കുന്നത് കുഞ്ഞുങ്ങളുടെ ചുണ്ടിലുമ്മ വയ്ക്കുന്നത്, പടക്കം പോലുള്ളവ പൊട്ടിച്ചും വലിയ ശബ്ദമുണ്ടാക്കിയും പേടിപ്പിക്കുന്നത് ഒക്കെ കുഞ്ഞുങ്ങൾക്ക് ദോഷം ചെയ്യും. കുഞ്ഞിന്റെ കൈയ്യിൽ തൂക്കി എടുക്കുമ്പോൾ കുഞ്ഞിന്റെ ഭാരം മുഴുവൻ തോൾ സന്ധിയിലേക്ക് വന്ന് സന്ധി തെറ്റിപ്പോകാൻ സാത്യതയുണ്ടാക്കുന്നു. അതുപോലെ കുഞ്ഞുങ്ങളുടെ ചുണ്ടിൽ ചുംബിക്കുന്നത് വഴി ഹെർപിസ് അണുബാധ പടർന്നു മരണത്തിന് വരെ കാരണമാകാം. ചുണ്ടോടു ചുണ്ടു ചേർക്കുമ്പോൾ ഉമിനീരിലൂടെയും ഉച്ഛ്വാസവായുവിലൂടെയും രോഗാണുക്കൾ കുഞ്ഞിന്റെ ശരീരത്തിൽ കടക്കും. ഇതുവഴി ഫാരിൻജൈറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെർപിസ് എന്നീ രോഗങ്ങളൊക്കെ പകരാനിടയുണ്ട്. അതുപോലെ ഉച്ചത്തിലുള്ള ശബ്ദം കേൾപ്പിക്കുന്നത്, ഒരു പരിധിയിൽ കൂടുതൽ തീവ്രതയുള്ള ശബ്ദം കേൾക്കുമ്പോൾ അത് കുഞ്ഞിന്റെ കേൾവിശക്തിയെ വരെ ബാധിച്ചേക്കാം. പടക്കം പൊട്ടിക്കുന്നതും മറ്റുമായ ശബ്ദങ്ങൾ കേൾക്കുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നത് അവരുടെ കർണപുടത്തിന് അത് ബുദ്ധിമുട്ടുണ്ടാക്കുന്നത് കൊണ്ടാണ്. കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധയോടെ ചെയ്യുക. ലാഘവത്തോടെയുള്ള പെരുമാറ്റം അവരുടെ ജീവന് ആപത്ത് വരുത്തി വയ്ക്കും.
Story Highlights ;Dont shake baby’s