Travel

‘ഇന്ത്യയിലെ ലിറ്റില്‍ ഇംഗ്ലണ്ട്’; അറിയാം ഹൊസൂരിനെ-HOSUR, TAMIL NADU

തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും കര്‍ണ്ണാടകയുടെ കവാടം എന്നും ഇവിടം അറിയപ്പെടുന്നു

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു വ്യവസായ നഗരമാണ് ഹൊസൂര്‍. തമിഴ്നാട്ടിലെ 21 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നാണ് ഹൊസൂര്‍. ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായും സംസ്ഥാന തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 306 കിലോമീറ്റര്‍ പടിഞ്ഞാറായും പൊന്നയാര്‍ നദിയുടെ തീരത്താണ് ഹൊസൂര്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ലിറ്റില്‍ ഇംഗ്ലണ്ട് എന്നാണ് ഹൊസൂര്‍ അറിയപ്പെടുന്നത്. തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും കര്‍ണ്ണാടകയുടെ കവാടം എന്നും ഇവിടം അറിയപ്പെടുന്നു.

HOSUR, TAMIL NADU

പതിമൂന്നാം നൂറ്റാണ്ടിലെ ചോള ഭരണകാലത്ത് ഹൊസൂര്‍ മുരസു നാട് എന്നാണറിയപ്പെട്ടിരുന്നത്.പതിനാറാം നൂറ്റാണ്ട് മുതലാണ് ഈ നഗരം അതിന്റെ ഇന്നത്തെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എഡി 1290 ല്‍ ഹൊയ്‌സാല രാജവംശത്തിന്റെ കീഴിലാണ് ഹൊസൂര്‍ സ്ഥാപിക്കപ്പെടുന്നത്. ഹൊയ്‌സാല രാജവംശത്തിലെ രാമനാഥനാണ് ഇവിടം സ്ഥാപിക്കുന്നത്. പിന്നീട് രണ്ടു പ്രാവശ്യമാണ് ഇവിടം ബ്രിട്ടീഷുകാര്‍ കീഴടക്കിയത്. 1768ലും 1791ലും. ആ സമയത്ത് അവര്‍ നിര്‍മ്മിച്ച കോട്ടകളുടെ ഭാഗങ്ങള്‍ ഇന്ന് ഇവിടെ കാണാന്‍ സാധിക്കും.

ഹൊസൂര്‍ കാലാവസ്ഥ കൊണ്ടും കാഴ്ചകള്‍ കൊണ്ടും ബെംഗളൂരുവിന് സമാനമാണ്. പുഷ്പ കൃഷിയുടെ കാര്യത്തില്‍ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ഹൊസൂര്‍. റോസാപ്പൂ കയറ്റുമതിയില്‍ ലോക വിപണിയില്‍ മുന്‍നിരയിലാണ് ഹൊസൂര്‍. ഓരോ വര്‍ഷവും 80 ലക്ഷത്തിലധികം റോസാ പൂക്കള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. യൂറോപ്പ്, സിംഗപ്പൂര്‍, ജപ്പാന്‍, സൗദി അറേബ്യ, മറ്റു തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹൊസൂരില്‍ നിന്നുള്ള റോസാപ്പൂക്കള്‍ എത്തുന്നുണ്ട്. ഹൊസൂരില് താജ്മഹല്‍ എന്നു പേരായ ഒരിനം റോസാ പൂവാണ് കൂടുതലായും കൃഷി ചെയ്യുന്നത്.

HOSUR, TAMIL NADU

ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ഇഷ്ടപ്പെടുവാനുള്ളതെല്ലാം ഈ നാട് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ചരിത്ര പ്രേമികളാണ് ഇവിടുത്തെ സഞ്ചാരികള്‍ ഏറെയും. നിരവധി ക്ഷേത്രങ്ങളും ഇവിടെ ഉണ്ട്. ഹൊസൂരില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് ചന്ദ്ര ചൂഡേശ്വര ക്ഷേത്രം. ചന്ദ്രനെ അണിഞ്ഞിരിക്കുന്ന ദൈവം എന്ന അര്‍ഥത്തില്‍ ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. തമിഴ്‌നാട്ടിലെ വ്യവസായങ്ങളുടെ നാട് എന്നും ഹൊസൂര്‍ അറിയപ്പെടുന്നു്. സ്റ്റെല്ലാന്റിസ് , അശോക് ലെയ്ലാന്‍ഡ് , ടൈറ്റന്‍ , ടിവിഎസ് മോട്ടോഴ്സ് , കാറ്റര്‍പില്ലര്‍ , ആതര്‍ എനര്‍ജി , ഷാഫ്ലര്‍ തുടങ്ങി നിരവധി പ്രമുഖ നിര്‍മ്മാണ വ്യവസായങ്ങള്‍ ഹൊസൂരില്‍ ഉണ്ട്.

STORY HIGHLIGHTS: HOSUR, TAMIL NADU