ന്യൂഡല്‍ഹി: ടൈപ്പ് 2 പ്രമേഹം (ടി2ഡി) ഉള്ള മുതിർന്നവരിലെ ഹൃദയ ഉപാപചയ അപകട ഘടകങ്ങളിൽ സൂക്രലോസിന്റെ പ്രഭാവത്തെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പഠനം ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനവും പ്രമേഹത്തേയും അതിന്റെ സങ്കീർണതകളേയും കുറിച്ചുള്ള പഠനത്തിലെ പ്രമുഖരുമായ മദ്രാസ് ഡയബെറ്റസ് റിസർച്ച് ഫൗണ്ടേഷൻ (എംഡിആർഫ്) പ്രസിദ്ധീകരിച്ചു. ഏഷ്യൻ ഇന്ത്യക്കാരിൽ ടേബിൾ സുഗറിന് (സൂക്രോസ്) പകരം കൃത്രിമ മധുരമായ സൂക്രാലോസ് ഉപയോഗിക്കുമ്പോുള്ള ഫലത്തെ കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം, ഈ റാൻഡമൈസ്ഡ് നിയന്ത്രിത പരീക്ഷണം (ആർസിടി) 12 ആഴ്ചയിലേക്ക് ടി2ഡി ബാധിതരായ 179 ഇന്ത്യക്കാരെ പരിശോധിച്ചു.
ദിവസവം കുടിക്കുന്ന കാപ്പി, ചായ എന്നിവയിൽ ചെറിയ അളവിൽ സുക്രാലോസ് ചേർത്ത് ഉപയോഗിക്കുന്നത് ഗ്ലൈസീമിക് സൂചകങ്ങളായ ഗ്ലൂക്കോസ് അല്ലെങ്കിൽ എച്ച്ബിഎ1സി അളവുകളിൽ വിപരീത ഫലം ഉളവാക്കില്ലെന്ന് കണ്ടെത്തലുകൾ തെളിയിക്കുന്നു. മറുവശത്ത്, ശരീര ഭാരം (ബിഡബ്ല്യു), അരക്കെട്ടിന്റെ വണ്ണം (ഡബ്ല്യുസി) ബോഡ് മാസ് ഇൻഡെക്‌സ് (ബിഎംഐ) എന്നിവയിൽ ചെറിയ മെച്ചപ്പെടൽ ഉണ്ടായതായും പഠനം കാണിക്കുന്നു.
വ്യത്യസ്ത സാഹചര്യങ്ങളിൽ എൻഎൻഎസിന്റെ പ്രഭാവത്തെക്കുറിച്ച് അനവധി പഠനങ്ങൾ നടന്നപ്പോൾ, ദിവസവും ഉപയോഗിക്കുന്ന ചായ അല്ലെങ്കിൽ കാപ്പിയിലെ എൻഎൻഎസ് ഉപയോഗത്തിന്റെ ഫലങ്ങളെക്കുറിച്ച് വളരെക്കുറിച്ച് വിവരമേ ലഭിച്ചുള്ളൂ. ഇന്ത്യയിൽ പ്രമേഹമുള്ളവർ തുടർന്നും കാപ്പിയിലും ചായയിലും പഞ്ചസാര ഉപയോഗിക്കുന്നത് തുടരുന്നതും അതിലൂടെ അവ ദിവസവും പഞ്ചസാര ഉപയോഗിക്കുന്നതിന്റെ സ്രോതസ്സായി മാറുന്നതും കാരണം ഈ പഠനം നിർണായകമാണ്. കൂടാതെ, ഇന്ത്യയുടെ മൊത്തത്തിലുള്ള കാർബോഹൈഡ്രേറ്റ് ഉപഭോഗം, പ്രത്യേകിച്ച് വെളുത്ത അരി അല്ലെങ്കിൽ സംസ്‌കരിച്ച ഗോതമ്പ്, വളരെ കൂടുതൽ ആണ്. ഇത് ടി2ഡിയിൽ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ശരീരഭാര നിയന്ത്രണത്തിനായി എൻഎൻഎസ് ഉപയോഗിക്കുന്നതിന് എതിരെ, എന്നാൽ പ്രമേഹം ഇല്ലാത്ത വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണ് ആ മാർഗനിർദ്ദേശങ്ങൾ എന്ന വ്യക്തമായിട്ടും, ഡബ്ല്യുഎച്ച്ഒ നൽകിയ മുന്നറിയിപ്പ് നൽകിയ കാലത്തിലാണ് ഈ പഠനം പുറത്ത് വന്നത്. എങ്കിലും, ആരോഗ്യ രക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരിലും പൊതുജനങ്ങളിലും ടി2ഡി ഉള്ളവരിൽ പോലും എൻഎൻഎസ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ് ആശങ്ക ഉയർന്നു.
ആർസിടിയുടെ ഭാഗമായി, പങ്കെടുക്കുന്നവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു: ഇടപെടലും നിയന്ത്രണവും. ഇടപെടൽ സംഘത്തിൽ, കാപ്പി അല്ലെങ്കിൽ ചായയിൽ പഞ്ചസാര ചേർക്കുന്നതിന് പകരം സൂക്രാലോസ് അടങ്ങിയ ടേബിൽടോപ്പ് മധുരം ഉപയോഗിച്ചു, അതേസമയം നിയന്ത്രണ ഗ്രൂപ്പിൽ, പങ്കെടുക്കുന്നവർ പഴയത് പോലെ സൂക്രോസ് ഉപയോഗം തുടർന്നു. ജീവിതശൈലിയും മരുന്നുകളും മാറ്റമില്ലാതെ തുടർന്നു. 12-ആഴ്ചകളിലെ പഠനത്തിന്റെ അവസാനം, ഇടപെടൽ, നിയന്ത്രണ ഗ്രൂപ്പുകൾ തമ്മിൽ എച്ച്ബിഎ1സിയുടെ അളവിൽ ഗണ്യമായ മാറ്റം ഉണ്ടായില്ലെന്ന് ഗവേഷകർ കണ്ടെത്തി. എങ്കിലും, ബിഎംഐ, ഡബ്ല്യുസി, മീൻ ബോഡി വെയ്റ്റ് എന്നിവയിൽ അനുകൂലമായ മാറ്റങ്ങൾ ശ്രദ്ധിച്ചു. ഇടപെടൽ ഗ്രൂപ്പിൽ മീൻ വെയ്റ്റ് നഷ്ടം 0.3കെജി ആയിരുന്നു. അതേസമയം, ബിഎംഐ -0.1കെജി/മീറ്റർ3, ഡബ്ല്യുസി -0.9സെന്റിമീറ്ററും കുറഞ്ഞു.
‘ലോകത്തെ മറ്റുഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഭക്ഷണ ശീലങ്ങളിൽ വളരെ ഗണ്യമായ മാറ്റങ്ങൾ ഉള്ളതിനാൽ ഇന്ത്യയെ സംബന്ധിച്ച് ഈ പഠനം വളരെ പ്രസക്തമാണ്. പ്രത്യേകിച്ച്, ദിവസവും കുടിക്കുന്ന ചായ അല്ലെങ്കിൽ കാപ്പിയിൽ പഞ്ചസാരയ്ക്ക് പകരം എൻഎൻഎസ് ഉപയോഗിച്ചു. ഇത് കലോറികൾ, പഞ്ചസാരയുടെ ഉപഭോഗം എന്നിവ കുറയ്ക്കുന്നതിനും ഭക്ഷണശീലങ്ങളിൽ അനുസരണം വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു. ദിവസവും കുടിക്കുന്ന ചായ, കാപ്പി എന്നിവയിൽ അനുവദനീയമായ എഡിഐയ്ക്ക് (ദിവസവും അംഗീകരിച്ചിട്ടുള്ള ഉപഭോഗം) ഉളഅളിൽ നിന്നു കൊണ്ട് എൻഎൻഎസ് പോലുള്ള സൂക്രാലോസിന്റെ ബുദ്ധിപരമായ ഉപയോഗം സുരക്ഷിതമാണെന്ന് വരുന്നു,’ പഠനത്തിന് നേതൃത്വം നൽകിയ മുതിർന്ന പ്രമേഹ രോഗവിദഗ്ദ്ധനായ ഡോ വി മോഹൻ, എംഡിആർഎഫിന്റെ ചെയർമാൻ, പറഞ്ഞു. സൂക്രാലോസിന്റെ കാര്യക്ഷമതയെയും സുരക്ഷയെയും കുറിച്ചുള്ള കൂടുതൽ പഠനം നടക്കുകയാണ്.
പഠനത്തിനായി പണം നൽകിയത് എം/എസ് സൈഡസ് വെൽനസ് ആണ്. അവർ പഠനത്തിനായി ഉപയോഗിച്ച സൂക്രാലോസ് അടങ്ങിയ മൂന്ന് വ്യത്യസ്ത തരത്തിലെ (പെല്ലെറ്റ്, ദ്രവം, പൊടി) ടേബിൾടോബ് മധുരം നൽകിയിരുന്നു. എങ്കിലും, പ്രായോജകർക്ക് ഈ പഠനത്തിന്റെ നടത്തിപ്പിൽ അല്ലെങ്കിൽ ഡാറ്റാ വിശകലനത്തിൽ യാതൊരു പങ്കും ഇല്ല.
എം ഡി ആർ എഫ്- നെക്കുറിച്ച്
ഇന്ത്യയിലെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത ഗവേഷണ സ്ഥാപനമാണ് മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ (MDRF). പ്രമേഹത്തെക്കുറിച്ചും അനുബന്ധ സങ്കീർണതകളെക്കുറിച്ചും ശാസ്ത്രീയ ഗവേഷണം നടത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്.ഇന്ത്യയിലെ പ്രമുഖ ഡയബറ്റോളജിസ്റ്റായ ഡോ. വി. മോഹൻ 1996-ൽ ഫൗണ്ടേഷൻ സ്ഥാപിച്ചു. പ്രമേഹത്തിന്റെ കാരണങ്ങൾ, പ്രതിരോധം, കൈകാര്യം ചെയ്യൽ, അതുമായി ബന്ധപ്പെട്ട സങ്കീർണതകൾ മനസ്സിലാക്കുക എന്നിവയിലാണ് എംഡിആർഎഫിന്റെ പ്രാഥമിക ശ്രദ്ധ.എം ഡി ആര്‍ എഫ്-ൽ നടത്തിയ ഗവേഷണം എപ്പിഡെമിയോളജി, ജനിതകശാസ്ത്രം, ക്ലിനിക്കൽ മാനേജ്മെന്റ്, പൊതുജനാരോഗ്യം എന്നിവയുൾപ്പെടെ പ്രമേഹത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നു. പ്രമേഹത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിലും രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യയിലും പുറത്തും വർദ്ധിച്ചുവരുന്ന പ്രമേഹഭാരത്തെ ചെറുക്കുന്നതിളും എം ഡി ആര്‍ എഫ് നിർണായക പങ്ക് വഹിക്കുന്നു.