കൊട്ടാരക്കര: മാനസിക വെല്ലുവിളി നേരിടുന്ന 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. നെടുവത്തൂർ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജീഷിനെയാണ്(31) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.
2022 ഫെബ്രുവരി 10നാണ് കേസിന് ആസ്പദ മായ സംഭവം. പുത്തൂർ പൊലിസ് ഇൻസ്പെക്ടർ ജി. സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സിതോമസ് ഹാജരായി.