Health minister Veena George addresses media in Thiruvananthapuram. Photo: Screengrab/ Manorama News
വയനാട് ദുരന്ത മേഖലയിൽ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള സൈക്യാട്രി ഡോക്ടർമാരെക്കൂടി നിയോഗിക്കാൻ മന്ത്രി വീണാജോർജ്ജിന്റെ നിർദ്ദേശം. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകൾക്കും കൗൺസലർമാർക്കും പുറമേയാണിത്. ഇന്ന് നൂറംഗ മാനസികാരോഗ്യസംഘം 13 ക്യാമ്പുകൾ സന്ദർശിച്ചു.
222 പേർക്ക് ഗ്രൂപ്പ് കൗൺസലിംഗും 386 പേർക്ക് സൈക്കോസോഷ്യൽ ഇന്റർവെൻഷനും 18 പേർക്ക് ഫാർമക്കോ തെറാപ്പിയും നൽകി.ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ടീം ഇതുവരെ 1592 വീടുകൾ സന്ദർശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി. പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തണം. ആയുഷ് മേഖലയിലെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 91 ഡി.എൻ.എ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.