വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. ഇനി കണ്ടെത്താനുള്ളത് 130 പേരെയെന്നാണ് ഔദ്യോഗിക കണക്ക്. ആറ് മേകലകള്‍ കേന്ദ്രീകരിച്ചാകും ഇന്നത്തെ തെരച്ചില്‍. ക്യാമ്പില്‍ കഴിയുന്ന പ്രദേശവാസികളെ കൂടി തെരച്ചിലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.
ചാലിയാറിലും പരിസര പ്രദേശങ്ങളിവും ഇന്ന് ജനകീയമായി തെരച്ചില്‍ നടത്തും. പോലീസ്, വനം, ഫയര്‍, എന്‍ഡിആര്‍എഫ് സേനകള്‍ക്കൊപ്പം മറ്റു സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്താനാണു തീരുമാനം. മുണ്ടേരി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്ക് പരപ്പന്‍പാറ വരെയും ഇരുട്ടുകുത്തി മുതല്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണകടവ് വരെയുമാണ് ഇന്നു സംഘം തിരിഞ്ഞ് പരിശോധന നടത്തുക. വനഭാഗത്ത് സന്നദ്ധസംഘടനകളില്നിന്നു പരിചയസമ്പന്നരായ 15 പേര് വീതമുള്ള സംഘങ്ങളായിട്ടാണ് തിരച്ചിൽ നടത്തുക.