tips

വീട്ടിൽ തന്നെ ഗ്ലൂട്ടാത്തിയോണ്‍ ഡ്രിങ്ക് ഉണ്ടാക്കിയാലോ?! | Glutathione Drink

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടിയുള്ള കൃത്രിമ വഴികള്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് തന്നെ വഴി വയ്ക്കുന്ന ഒന്നാണ്. ഇതിനായി ഉപയോഗിയ്ക്കുന്ന ക്രീമുകളിലെ കെമിക്കലുകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വൃക്കയ്ക്ക് വരെ കേടു വരുത്തുന്ന ഇത്തരം പല ക്രീമുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

 

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി അടുത്തിടയ്ക്ക് പ്രചാരത്തില്‍ കേള്‍ക്കുന്ന ഒന്നാണ് ഗ്ലൂട്ടാത്തയോണ്‍. ഇതിന്റെ ഇഞ്ചക്ഷനും ഗുളികകളുമെല്ലാം തന്നെ ഇന്ന് വലിയ തോതില്‍ ഉപയോഗിച്ച് വരുന്നുണ്ട്. നമ്മുടെ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന ഒന്നാണ് ഗ്ലൂട്ടാത്തയോണ്‍. ഇത് നാച്വറല്‍ രീതിയില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെട്ടാല്‍ ഇത് ചര്‍മത്തിന് പുറമേ നിന്നൊന്നും നല്‍കാതെ തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതിനായി ഒരു നെല്ലിക്ക വെള്ളം ചേര്‍ത്ത് ജ്യൂസാക്കി എടുക്കാം. ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ഒരു നെല്ലിക്ക ജ്യൂസാക്കാം. ഇതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, അല്‍പം ശര്‍ക്കര, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കാം. ഇത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ദിവസവും ഇത് കുടിയ്ക്കാം.

Content highlight : Glutathione Drink