Saudi Arabia

സൗദിയിൽ 4 ലക്ഷത്തിലധികം ഗാർഹിക തൊഴിലാളി കരാറുകൾ പൂർത്തിയാക്കി

ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്.

സൗദിയിൽ 4 ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി. റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്.

412,399 ഗാർഹിക തൊഴിൽ കരാറുകളാണ് മുസാനിദ് പോർട്ടൽ വഴി രെജിസ്റ്റർ ചെയ്തത്. 61,358 തൊഴിലുടമകൾക്കു കീഴിലാണ് ഇത്രയും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് മുസാനിദ്.

ഇത് വഴി തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പം ജീവനക്കാരുടെ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്ന് മുസാനിദ് നേരത്തെ അറിയിച്ചിരുന്നു. ഈ നിർദ്ദേശത്തിന് ശേഷമുള്ള പുതിയ കണക്കുകളാണിപ്പോൾ പുറത്തുവിട്ടത്.