ലോകത്തിലെ മരണ നിനക്ക് കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. അമിതമായ കൊളസ്‌ട്രോള്‍ ആണ് മിക്കവരെയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ജങ്ക് ഫുഡുകള്‍ അമിതമായ കഴിക്കുകയും വ്യായാമം ഇല്ലാതെ ഇരിക്കുന്നതും ഒക്കെ ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ കൂടുന്നതിന് ഒരു പരിധിവരെ കാരണമാകാറുണ്ട്. എന്നാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കാറുണ്ട്.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..
ബെറി പഴങ്ങള്‍
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയവയിലെ ആന്റി ഓക്‌സിഡന്റുകളും ഫൈബറും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഡാര്‍ക്ക് ചോക്ക്‌ളേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
പഴങ്ങള്‍
പഴങ്ങളില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അവയെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്ന് വിളിക്കുന്നു. ഇവയില്‍ ആന്റിഓക്സിഡേറ്റീവ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ അവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നു.
ഫിഷ്
ഫാറ്റി ഫിഷ് സാല്‍മണ്‍, മത്തി പോലുള്ള മത്സ്യ വിഭവങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു.
പരിപ്പ്
അണ്ടിപ്പരിപ്പ് പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ് ഫാറ്റ്, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. അവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.
ആല്‍മണ്ടും വാള്‍നട്ടും
പോഷണങ്ങള്‍ നിറയെ അടങ്ങിയ നട്സ് വിഭവങ്ങളാണ് ആല്‍മണ്ടും വാള്‍നട്ടും. ഇവയില്‍ ഹൃദയാരോഗ്യത്തെ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന എല്‍-ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡും ഇവയില്‍ ധാരാളമായി ഉണ്ട്.
സോയ
സോയ ബീന്‍സ്, സോയ മില്‍ക്, സോയ നട്സ് എന്നിങ്ങനെയുള്ള സോയ വിഭവങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇവ ഉത്തമമാണ്.
പച്ചക്കറികള്‍
ആന്റി ഓക്‌സിഡന്റുകളും പോഷണങ്ങളും അടങ്ങിയതും കാലറി താരതമ്യേന കുറഞ്ഞതുമായ പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍
ഉള്‍പ്പെടുത്തുന്നത് വഴി കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയും. കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഉത്തമമാണ്.
ഓട്‌സ്
ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയ ഓട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
STORY HIGHLIGHTS: Foods for lowering bad cholesterol