പൊതുവേ ആര്‍ത്തവകാലങ്ങളില്‍ ആഹാരം നല്ലപോലെ കഴിച്ചും വെള്ളം ധാരാളം കുടിച്ചും ശരീരത്തെ ആരോഗ്യപരമായി നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ എല്ലാ ആഹാരവും നമ്മുടെ ശരീരത്തിന് ആ സമയത്ത് നല്ലതാവണമെന്നില്ല. ചില ആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ ആര്‍ത്തവസമയത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് കുറയ്ക്കാന്‍ ആകും.
ആര്‍ത്തവസമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്
പായ്ക്ക്ഡ് ഫുഡ്
ചിപ്സ്, ഫ്രൈകള്‍, ടിന്‍ ഇനങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇവ കഴിച്ചാല്‍ വയറു വീര്‍ക്കുന്നതിനും മലബന്ധത്തിനും കാരണമാകുന്നു. അതിനാല്‍ ആര്‍ത്തവ സമയത്ത് ഇവ ഒഴിവാക്കുക.
കാപ്പി
ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ല. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കണം.
ജങ്ക് ഫുഡ്
ആര്‍ത്തവ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കാരണം ഇവ കഴിച്ച് കഴിയുമ്പോള്‍ ഗ്യാസ് സ്ട്രബിള്‍ ഉണ്ടാകാനുളള സാധ്യത ഉണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
പഞ്ചസാര
ആര്‍ത്തവസമയത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
മദ്യം
മദ്യം കഴിക്കുന്നത് വഴി ഈസ്ട്രജന്റെ അളവില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നു. ഇത് ആര്‍ത്തവചക്രത്തില്‍ അനുഭവപ്പെടുന്ന വേദനകൂടുന്നതിന് കാരണമാകുന്നു.
എരിവ് കൂടിയ ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ആര്‍ത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഭക്ഷണത്തിലെ് മസാലകള്‍ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.
STORY HIGHLIGHTS: Foods to avoid during period