Technopark-based Reflections Info Systems bags Digital Innovation Award
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് എക്സ്ചേഞ്ച് 4 മീഡിയയുടെ ഈ വര്‍ഷത്തെ മികച്ച ഡിജിറ്റല്‍ ഇന്നൊവേഷന്‍ അവാര്‍ഡ്. റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന്‍റെ നൂതന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികള്‍ പരിഗണിച്ചാണ് പുരസ്കാരം. എക്സ്ചേഞ്ച് 4 മീഡിയ വര്‍ഷം തോറും നല്കി വരുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡുകളുടെ (ഐഡിഎംഎ) 15-ാം പതിപ്പാണിത്.
ഡിജിറ്റല്‍ മീഡിയ, ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം, മൊബൈല്‍, ഗെയിമിംഗ്, സോഷ്യല്‍ മീഡിയ, ബ്ലോഗിംഗ് മേഖല തുടങ്ങിയ വിഭാഗങ്ങളിലാണ് എക്സ്ചേഞ്ച് 4 മീഡിയ പുരസ്കാരങ്ങള്‍ നല്കുന്നത്. ഈയിടെ മുംബൈയില്‍ നടന്ന ചടങ്ങില്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ഹരിനാരായണന്‍.പി, റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ സ്പെഷ്യലിസ്റ്റ് ശരത് കുമാര്‍.എന്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ഡിജിറ്റല്‍ മീഡിയ മേഖലയിലെ നൂതന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എക്സ്ചേഞ്ച് 4 മീഡിയ 2010 മുതല്‍ ഐഡിഎംഎ സംഘടിപ്പിച്ചു വരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ തലവന്മാര്‍ ഉള്‍പ്പെടുന്ന പാനല്‍ ഒരാഴ്ച നീണ്ട ഓണ്‍ലൈന്‍ സ്ക്രീനിങ്ങിന് ശേഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഐടി മേഖലിലെ പ്രമുഖ സാങ്കേതിക ഇന്നവേഷന്‍ സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. യുഎസ്, ഓസ്ട്രേലിയ, പശ്ചിമേഷ്യ, ബ്രസീല്‍, സിംഗപ്പൂര്‍, കൊളംബിയ, മെക്സിക്കോ, ന്യൂസിലാന്‍ഡ്, ഫിജി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിലധികം വ്യവസായങ്ങള്‍ക്കായി സാങ്കേതിക പരിഹാരങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്. നൂതന ഉത്പന്നങ്ങളും പരിഹാരങ്ങളും നല്കുന്നതിലും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലും ശക്തമായ സാന്നിധ്യമാകാന്‍ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് സാധിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
STORY HIGHLIGHTS: Technopark-based Reflections Info Systems bags Digital Innovation Award