താൻ വീട്ടുകാരറിയാതെ
ഒളിച്ചോടി വരുന്നതാണോ?
നമ്മടെ കല്യാണപ്പെണ്ണല്ലേ ആ പോകുന്നത്?
നിങ്ങളു കല്യാണം കഴിഞ്ഞ അന്നുതന്നെ വഴക്കുമായോ?
വിവാഹഗൗണുമായി കാരുവന്തപുരം നഗരത്തിൽ വന്നിറങ്ങിയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ എന്ന ചിത്രത്തിലെ ചില പ്രസക്തഭാഗങ്ങളാണിത്.
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസിൻ്റെ ഭാഗമായുള്ള ടീസറിലൂടെയാണ് ഏറെ കൗതകം നിറഞ്ഞ ഈ രംഗങ്ങൾ, പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്.
ആകാംക്ഷയും നർമ്മവും, ഒക്കെ കൂട്ടിച്ചേർത്തതാണ് ഈ ചിത്രത്തിൻ്റെ ടീസർ അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. വലിയ സ്വീകാര്യതയോടെയുള്ള പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് ദക്ഷിണേന്ത്യയിൽ ആകമാനം വലിയ പ്രേക്ഷക പിന്തുണയുള്ള നടി അനശ്വരാ രാജനാണ് ഈ ചിത്രത്തിലെ നായിക. ഇന്ദ്രജിത്താണ് നായകൻ.
പൂർണ്ണമായും ഒരു റോഡ് മൂവിയായി ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൈലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ബിജു പപ്പൻ, ദീപുകരുണാകരൻ, സോഹൻ സീനുലാൽ, എൻ.എം. ബാദുഷ, ജിബിൻ, ധന്വന്തരി . ജോൺ ജേക്കബ്,സാം ജി ആൻ്റണി, ശരത്ത് വിനായക്, കുടശ്ശനാട് കനകം, റോസിൻ ജോളി, ഡയാനാ ഹമീദ്. മനോഹരിയമ്മ, ലയാ സിംസൺ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബു.ആർ.
തിരക്കഥ – അർജൻ.ടി.സത്യൻ
സംഗീതം – ജയ്ഹരി
ഛായാഗ്രഹണം – പ്രദീപ് നായർ
എഡിറ്റിംഗ് – സോബിൻ’ കെ.സോമൻ
കലാസംവിധാനം -സാബുറാം.
കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി.ജോൺ
മേക്കപ്പ് – ബൈജു ശശികല.
നിശ്ചല ഛായാഗ്രഹണം. അജി മസ്ക്കറ്റ്.
ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി എം. ആൻ്റണി,
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീരാജ് രാജശേഖരൻ
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ മാനേജർ
കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്.
ആഗസ്റ്റ് ഇരുപത്തി മൂന്നിന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
ഫോട്ടോ – അജി മസ്ക്കറ്റ്