പാരീസ്: ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും. വിദഗ്ധ ചികിത്സയ്ക്കായി നീരജ് പാരിസില്‍ നിന്ന് ജര്‍മനിയിലെത്തി.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നീരജ് ജര്‍മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുമെന്നാണ് വിവരം. ഇങ്ങനെയെങ്കില്‍ നീരജ് ഒന്നര മാസം ജര്‍മനിയില്‍ തുടരും. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മുൻപ് നീരജ് സൂചിപ്പിച്ചിരുന്നു.
നേരത്തേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിമ്പിക്കസിന് ശേഷം ചികിത്സ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ സെപ്റ്റംബര്‍ 14ന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് പങ്കെടുക്കില്ല.
തുടയിലെ മസിലിനേറ്റ പരിക്കുമായി മത്സരിച്ചിട്ടും സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.45 മീറ്റര്‍ ദൂരത്തോടെയാണ് നീരജ് ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന ചരിത്രംകുറിക്കാനും നീരജിന് കഴിഞ്ഞു.