Sports

നീരജ് ചോപ്ര ഇന്ത്യയിലെത്തുന്നത് വൈകും; വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​യി

തുടയിലെ മസിലിനേറ്റ പരിക്കുമായി മത്സരിച്ചിട്ടും സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.45 മീറ്റര്‍ ദൂരത്തോടെയാണ് നീരജ് ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്

പാരീസ്: ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും. വിദഗ്ധ ചികിത്സയ്ക്കായി നീരജ് പാരിസില്‍ നിന്ന് ജര്‍മനിയിലെത്തി.

ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നീ​ര​ജ് ജ​ര്‍​മ​നി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​വു​മെ​ന്നാ​ണ് വി​വ​രം. ഇ​ങ്ങ​നെ​യെ​ങ്കി​ല്‍ നീ​ര​ജ് ഒ​ന്ന​ര മാ​സം ജ​ര്‍​മ​നി​യി​ല്‍ തു​ട​രും. ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് മു​ൻ​പ് നീ​ര​ജ് സൂ​ചി​പ്പി​ച്ചി​രു​ന്നു.

നേ​ര​ത്തേ ഡോ​ക്ട​ര്‍​മാ​ര്‍ ശ​സ്ത്ര​ക്രി​യ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ളി​മ്പി​ക്ക​സി​ന് ശേ​ഷം ചി​കി​ത്സ ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ സെപ്റ്റംബര്‍ 14ന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് പങ്കെടുക്കില്ല.

തുടയിലെ മസിലിനേറ്റ പരിക്കുമായി മത്സരിച്ചിട്ടും സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.45 മീറ്റര്‍ ദൂരത്തോടെയാണ് നീരജ് ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന ചരിത്രംകുറിക്കാനും നീരജിന് കഴിഞ്ഞു.