ബീറ്റ്റൂട്ട് കൊണ്ടും ഹല്വയുണ്ടാക്കാമെന്ന് പലര്‍ക്കുമറിയില്ല. വര്‍ണാഭവും ആരോഗ്യപ്രദവുമാണ് ബീറ്റ്റൂട്ട് ഹല്വയെന്നതും എടുത്തുപറയേണ്ടതാണ്. കുട്ടികള്‍ക്കും ഇത് വളരെയിഷ്ടപ്പെടും.
ചേരുവകള്‍
- ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്- 2 കപ്പ്
- പാല് – ഒന്നര കപ്പ്
- പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
- ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
- കശുവണ്ടി- 25 എണ്ണം
- നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
പാചകരീതി
- ചുവടുഭാഗം കട്ടിയുള്ള പാനില്‍ നെയ്യൊഴിച്ച് കശുവണ്ടി വറുത്തുകോരി വെയ്ക്കുക. ശേഷം ഈ നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തുവെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേര്‍ത്ത് 8 മിനിറ്റ് ചെറിയ തീയില്‍ നന്നായിവഴറ്റുക. ഇതിലേക്ക് പാല് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് അടച്ചുവെച്ച നന്നായി വേവിക്കണം. ഇടയ്ക്ക് അടിയില്‍ പിടിയ്ക്കാതെ നന്നായി ഇളക്കി കൊടുക്കണം.പാല് കുറുകി പാകമായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.
- പഞ്ചസാര ചേര്‍ക്കുമ്പോള്‍ ഇതില്‍ വീണ്ടും ജലാംശം വരും. അതിനാല്‍ കുറച്ചു സമയം നന്നായി ഇളക്കി കൊടുക്കണം. കുറുകി പാകമായി വരുമ്പോള്‍ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്തു വച്ചിരിക്കുന്ന കശുവണ്ടിയും ചേര്‍ത്തുകൊടുക്കാം. ശേഷം രണ്ടു മിനിട്ടു കൂടി പാകം ചെയ്യണം.ചെറു ചൂടോടെയോ , ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിന് ശേഷമോ കഴിയ്ക്കാം. വേണമെങ്കില്‍ പിസ്ത ചേര്‍ത്ത് അലങ്കരിയ്ക്കാം.
content highlight: beetroot-halwa-recipe