Kerala

അധിക വൈദ്യുതി നിരക്ക് ഈടാക്കാനൊരുങ്ങി കെ.എസ്.ഇ.ബി | KSEB is about to charge additional electricity charges

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ നട്ടംതിരിയുന്ന ജനങ്ങൾക്ക് അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി. നിലവിലുള്ള വൈദ്യുതി നിരക്കിനൊപ്പം വേനല്‍ക്കാലത്ത് പ്രത്യേക നിരക്ക് കൂടി ഈടാക്കാൻ നീക്കം. യൂണിറ്റിന് 10 പൈസ വെച്ച് ഉപഭോക്താക്കില്‍ നിന്ന് പിരിക്കാനുള്ള അനുമതി തേടി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാര്‍ശ സമര്‍പ്പിച്ചു.

ജനുവരി മുതല്‍ മെയ് വരെയാണ് കെ.എസ്.ഇ.ബിയുടെ പുസ്തകത്തിൽ വേനൽക്കാലം. പുറത്ത് നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയാലേ പ്രതിസന്ധിയില്ലാതെ കടന്നു പോകാനാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഒറ്റയടിക്ക് ഈ ബാധ്യത ജനത്തിന് മുകളിട്ടാല്‍ താങ്ങാനാവില്ലെന്ന് പറഞ്ഞ് ആഘാതം കുറക്കാനാണ് സമ്മര്‍ താരിഫ് എന്ന പേരില്‍ വേനല്‍ക്കാലത്ത് 5 മാസം പ്രത്യേക നിരക്ക് ഈടാക്കാന്‍ ഇറങ്ങുന്നത്. യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കുന്നത് വഴി 2027വരെ 350 കോടി ബോര്‍ഡിന്റെ പോക്കറ്റിലെത്തും‍. വൈദ്യുതി നിരക്കും സര്‍ചാര്‍ജുമെല്ലാം നിലനില്‍ക്കുമ്പോൾ തന്നെയാണ് സമ്മര്‍താരിഫും ഈടാക്കാൻ പദ്ധതിയിടുന്നത്.