Kerala

gold-rate-in-kerala | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് : പവന് 80 രൂപ കുറഞ്ഞു

അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമാണ് വില. (Gold Rate)

ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ വർധനവുണ്ടായിരുന്നു. ഗ്രാമിന് 95 രൂപയും, പവന് 760 രൂപയുമാണ് വില വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 52,520 രൂപയും, ഗ്രാമിന് 6,565 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ ഉയർന്ന വില നിലവാരമാണ്.

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് ഉയർച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 88.60 രൂപയാണ് വില. 8 ഗ്രാമിന് 708.80 രൂപ,10 ഗ്രാമിന് 886 രൂപ,100 ഗ്രാമിന് 8,860 രൂപ, ഒരു കിലോഗ്രാമിന് 88,600 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോഗ്രാം വെള്ളിക്ക് 100 രൂപയാണ് വില കൂടിയിരിക്കുന്നത്.