Movie News

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പും ഗ്യാങ്ങും ഓണത്തിന് റിലീസ് ആകുന്നു-The teaser of Gangs of Sukumarakurup

അബു സലിം എന്ന നടന്, പുതിയൊരു വഴിത്തിരിവു കൂടി സമ്മാനിക്കുന്നതായിരിക്കും ഈ ചിത്രം

കേരള സൃഷ്ടിക്കു കാരണഭൂതനായ മഹാവിഷ്ണുവിന്റെ അവതാരമേത്? അതിനുത്തരം ഉടന്‍ തന്നെ വന്നു: പിണറായി സഖാവ്. ഒരുഅദ്ധ്യാപകന്റെ കുട്ടിയോടുള്ള ചോദ്യമായിരുന്നു ഇത്. എന്നാല്‍ ഉത്തരം വന്നത് സുകുമാരക്കുറുപ്പില്‍ നിന്നാണ്. ഈ ഉത്തരം കേട്ട് പലരും ഞെട്ടി…ചിലര്‍ ചിരി ഒതുക്കി…ചോദ്യകര്‍ത്താവായ അദ്ധ്യാപകനായി ജോണി ആന്റെണിയും, ഉത്തരം നല്‍കിയ സുകുമാരക്കുറുപ്പായി അബു സലിമുമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ പുറത്തുവിട്ട ടീസറിലെ രസകരമായ സീനുകളില്‍ ഒന്നാണിത്.

ഈ ചിത്രത്തിന്റെ പൊതു സ്വഭാവത്തെ തന്നെയാണ് ഈ ടീസര്‍ കാട്ടിത്തരുന്നത്. പൂര്‍ണ്ണമായും, ഹ്യൂമര്‍-ത്രില്ലര്‍ ജോണറിലൂടെയാണ് ഷെബി ചൗഘട്ട് ഈ ചിത്രത്തെ അണിയിച്ചൊരു ക്കുന്നത്. ഈ ഓണക്കാലം ആഘോഷിക്കാനായി സുകുമാരക്കുറുപ്പും എല്ലാ പിടികിട്ടാപ്പുള്ളികളും റിലീസ് ആകുന്നു. പുതുമകളെ എന്നും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്ഥമായ ഒരു കലാവിരുന്നു തന്നെ ആയിരിക്കും ഗ്യാങ്ങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. അബു സലിം എന്ന നടന്, പുതിയൊരു വഴിത്തിരിവു കൂടി സമ്മാനിക്കുന്നതായിരിക്കും ഈ ചിത്രം.

ചെറിയ ക്യാന്‍വാസ്സിലൂടെ കാമ്പുള്ള ചിത്രങ്ങള്‍ ഒരുക്കിപ്പോരുന്ന ഷെബി ചനഘട്ടിന്റെ മറ്റൊരു പുതുമ നിറഞ്ഞ ചിത്രമാണിത്. പ്രജീവം മുവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കൈലാസ്-ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിന്‍ഷാജി കൈലാസ് നായകനാകുന്ന ഈ ചിത്രത്തില്‍ ജോണി ആന്റെണി ടിനി ടോം, സൂര്യാകൃഷ്, ശ്രീജിത്ത് രവി, എബിന്‍ ബിനോ, വൈഷ്ണവ് ബിജു , സിനോജ് വര്‍ഗീസ്, ദിനേശ് പണിക്കര്‍, ഇനിയ സുജിത് ശങ്കര്‍, കൃഷ്‌ണേന്ദു, സ്വരൂപ് വിനു, പാര്‍വ്വതി രാജന്‍ശങ്കരാടി, പൂജ മോഹന്‍രാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്‌കോട്ട്,രജിത് കുമാര്‍, സോണിയ മല്‍ഹാര്‍ സുന്ദര്‍ പാണ്ഡ്യന്‍, ലാല്‍ ബാബു ,അനീഷ് ശബരി, മാത്യൂസ് ഏബ്രഹാം എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – വി.ആര്‍. ബാലഗോപാല്‍. ഗാനങ്ങള്‍. ഹരിനാരായണന്‍. സംഗീതം – മെജോ ജോസഫ്. ഛായാഗ്രഹണം – രതീഷ് രാമന്‍. എഡിറ്റിംഗ് – സുജിത് സഹദേവ്. കലാസംവിധാനം – സാബുറാം. പ്രൊജക്റ്റ് ഡിസൈന്‍-മുരുകന്‍.എസ്. സെപ്റ്റംബര്‍ പതിമൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

STORY HIGHLIGHTS: The teaser of Gangs of Sukumarakurup has been released