കഥ നടക്കുന്നത് 1991 കാലഘട്ടത്തിലാണ്. പറയാൻ പോകുന്നതൊരു സിനിമ കഥയല്ല കേട്ടോ സിനിമ കഥയെ പോലും വെല്ലുന്ന ഒരു ജീവിത കഥയാണ്. ഒരു ലേബർ തൊഴിലാളിയായി വെറും 900 ദിർഹംസിന് ജോലി ചെയ്യാൻ ദുബായിലെത്തിയ ഒരു വ്യക്തി ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങിയ ആദ്യ മലയാളിയായ കഥയാണ് പറയാൻ പോകുന്നത്. എടപ്പാൾ സ്വദേശിയായ ദിലീപ് ആയിരുന്നു ആ വ്യക്തി. ഒന്നുമില്ലാതെ ദുബായിൽ എത്തി ദുബായ് നഗരത്തിന്റെ സമ്പന്നതയുടെ ഭാഗമായി മാറിയ ദിലീപിന്റെ കഥ അറിയാം.
തിരൂർ ഉള്ള ഒരു പോളിടെക്നിക് കോളേജിലാണ് അദ്ദേഹം പഠിച്ചത്. അവിടെ നിന്നും വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് മുംബൈയിലേക്ക് ട്രെയിൻ കയറി. ജീവിതത്തിൽ കുറച്ച് അധികം ലക്ഷ്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു അതു തന്നെയാണ് അദ്ദേഹത്തെ മുംബൈയിലേക്ക് ട്രെയിൻ കയറാനുള്ള തീരുമാനത്തിലെത്തിച്ചതും.. വാട്ടർ അതോറിറ്റിയിലെ ചെറിയ ജോലി കൊണ്ട് ഒരിക്കലും തനിക്ക് തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾക്ക് കൂടുതൽ ഭംഗി നൽകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കുകയാണ് അദ്ദേഹം തന്റെ ജീവിതം മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടാൻ തീരുമാനിച്ചത്. അവിടെ ചെറിയ ചെറിയ ജോലികൾ ചെയ്ത ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് ദിലീപ് അവിചാരിതമായി ദുബായിലേക്കുള്ള ഒരു ഇന്റർവ്യൂവിൽ എത്തിപ്പെടുന്നത് അങ്ങനെ അവിടെ നിന്നും ഇന്റർവ്യൂ പാസായി 900 ദിർഹം ശമ്പളത്തിൽ ജോലി ചെയ്യുവാനായി അദ്ദേഹം ദുബായിലേക്ക് എത്തുകയാണ് കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്…!
മരുഭൂമിയിലെ ലേബർ ക്യാമ്പുകളിലെ ദുരിത ജീവിതം ഒരുപാട് അനുഭവിച്ച ഒരു വ്യക്തി കൂടിയാണ് ദിലീപ് എന്ന് പറയാം. എന്നാൽ ആ ബുദ്ധിമുട്ടും കഷ്ടപ്പാടും ഒക്കെ കടിച്ചുപിടിച്ച് തന്നെ അദ്ദേഹം അവിടെ നിന്നു. ജീവിതം പച്ചപിടിപ്പിക്കണമല്ലോ. പത്ത് വർഷങ്ങൾക്ക് ശേഷം ദുബായിൽ അദ്ദേഹം സ്വന്തമായി ഒരു കമ്പനി തുടങ്ങി. അതിന്റെ പേര് ഹെൽബോൺ എന്നായിരുന്നു. പിന്നീടങ്ങോട്ട് ബിസിനസിൽ വലിയ വളർച്ച കൈവരിച്ച ദിലീപ് ബുർജ് ഖലീഫയിൽ ആദ്യമായി ഫ്ലാറ്റ് വാങ്ങുന്ന മലയാളി എന്നപേരും സ്വന്തമാക്കി. നാട്ടിൽ നിന്നും അന്യ നാട്ടിലേക്ക് മാറിയാൽ മാത്രമേ തന്റെ ജീവിതം മെച്ചപ്പെടുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ദുബായിലേക്ക് അദ്ദേഹം പോകാൻ തീരുമാനിച്ചത് ആദ്യം അത് നിർമ്മാണ കമ്പനിയിലായിരുന്നു ജോലി ചെയ്തത്. രണ്ടുവർഷം മാറ്റങ്ങളൊന്നും ഇല്ലാതെ തുച്ഛമായ ശമ്പളത്തിൽ ആ കമ്പനിയിൽ തന്നെ ജോലി ചെയ്തു രണ്ടു വർഷങ്ങൾക്ക് ശേഷം രണ്ടും കൽപ്പിച്ച ശമ്പളം കൂട്ടി തരണമെന്ന് മുതലാളിയോട് പറഞ്ഞു അദ്ദേഹം ശമ്പളം കൂട്ടി കൊടുക്കുന്നതിനോടൊപ്പം മറ്റൊരു മുറി കൂടി കൊടുത്തു. അങ്ങനെ പത്തുവർഷക്കാലം ആ കമ്പനിയിൽ തന്നെ ജീവിതം നൽകി തന്നെ ജോലി നൽകി ചെയ്തു എന്ന് പറയുന്നതാണ്. അവിടെ നിന്നും സ്വപ്നങ്ങൾക്ക് ചിറകുകൾ കൊടുക്കുകയായിരുന്നു രണ്ടുവർഷത്തെ ശമ്പളം ഒരു കൂട്ടി ആദ്യമായി ഒരു ഫോഡ് കാർ വാങ്ങി.
2002ലാണ് തന്റെ 10 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വന്തമായി ഒരു കമ്പനി എന്ന ആശയത്തിലേക്ക് എത്തുന്നത് ദുബായിലുള്ള പല കമ്പനികളുടെയും കെട്ടിടങ്ങളുടെയും കൺസ്ട്രക്ഷൻ വർക്കുകൾ ചെയ്യുന്ന ഒരു കമ്പനിയായിരുന്നു അത്. പതിയെ പതിയെ ഈ കമ്പനി ശ്രദ്ധ തുടങ്ങിയപ്പോൾ വിദേശരാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് കളിലേക്കും അവർ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ തുടങ്ങി. വോൾഫിനോട് വല്ലാത്ത താല്പര്യം ഉള്ള അദ്ദേഹം ആ ഒരു മേഖലയിൽ വലിയ രീതിയിൽ തന്നെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ കായിക മേഖലയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യത്തെ ടീമായിരുന്ന കൊച്ചി ടസ്ക്കേഴ്സ് അദ്ദേഹത്തിന്റെ കൂടി ഉടമസ്ഥതയിലുള്ളത് ആയിരുന്നു. ആദ്യമായി ഒരു ഫോർഡ് കാർ വാങ്ങിയ വ്യക്തിയിൽ നിന്നും ഇന്ന് നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ സാധിച്ച ഒരു വ്യക്തി തന്നെയാണ് ദിലീപ്.
ഒരുകാലത്ത് ദുബായിൽ നീല യൂണിഫോമണിഞ്ഞ് ഒരു സാധാരണ ലേബർ തൊഴിലാളിയായി എത്തിയ വ്യക്തി ഇന്ന് ദുബായിക്കും അപ്പുറം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹത്തിന്റെ സൗഹൃദ വലയം പോലും വ്യാപിച്ചിരിക്കുന്നു സ്വന്തം കഠിനാധ്വാനം കൊണ്ട് നേടിയ വിജയം തന്നെയാണ് ഇത്. ഇങ്ങനെയുള്ള ആളുകളെ നമുക്ക് അക്ഷരം തെറ്റാതെ കഠിനാധ്വാനി എന്ന് വിളിക്കാൻ സാധിക്കും. ജീവിതത്തിൽ വിജയിക്കുന്നവർ രണ്ടു കൂട്ടരാണ്. ഒന്ന് ഭാഗ്യം തുണയ്ക്കുന്നവരും മറ്റൊന്ന് ആ ഭാഗ്യത്തിന് വേണ്ടി കഠിനമായി പ്രയത്നിക്കുന്നവരും ഇതിൽ രണ്ടാമത്തെ കൂട്ടരുടെ കൂട്ടത്തിലുള്ളതാണ് ദിലീപ്.