1964 ഡിസംബർ 22 നാണ് ആ സംഭവം നടക്കുന്നത്. ക്രിസ്മസ് ആഘോഷിക്കാൻ കാത്തിരുന്ന ഒരുപറ്റം ജനതയ്ക്ക് മുൻപിലേക്ക് ഒരു വലിയ ദുരന്തം വരുന്നു. ആ ദുരന്തം ഒരു പട്ടണത്തെ മുഴുവനായി വിഴുങ്ങി കളയുന്നു. നിരവധി ആളുകളുടെ ജീവൻ പൊലിഞ്ഞു പോയ അവസ്ഥ. ഇന്നത്തെ പോലെ സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഇല്ലാതിരുന്ന ആ കാലത്ത് ആ ദുരന്തത്തെ ഏറ്റുവാങ്ങാൻ ആ തുറമുഖ പട്ടണം നിർബന്ധിതമായി.
തുടർന്ന് അങ്ങോട്ട് ഒരു പ്രേതനഗരം എന്ന പേരിൽ ആ പട്ടണം അറിയാൻ തുടങ്ങി. ഡിസംബർ 22 രാത്രിയിൽ 270 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ഒരു ചുഴലിക്കാറ്റ് ധനുഷ്കോടിയിലേക്ക് പതിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ജീവൻ പൂർണമായും നഷ്ടമായി. വേലിയേറ്റ തിരമാലകൾ 20 അടി ഉയരെ 110 യാത്രക്കാരും 5 റെയിൽവേ ജീവനക്കാരുമായി പുറപ്പെട്ട ധനുഷ്കോടി പാസഞ്ചർ തീവണ്ടി പോലും തിരമാലയുടെ ഉള്ളിൽ പെട്ടുപോയി. അതോടെ 115 യാത്രക്കാരും മരിച്ചു. രാമേശ്വരവും ഇന്ത്യയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഇന്ത്യയുടെ പാമ്പൻ പാലവും തകർന്നു. 3000 ത്തിലധികം ആളുകൾ ദ്വീപിൽ കുടുങ്ങി പോയിരുന്നു .
രണ്ടായിരത്തോളം മനുഷ്യജീവനകളുടെ പ്രാർത്ഥന ദൈവങ്ങൾ കേട്ടില്ല എന്ന് പറയുന്നതാണ് സത്യം. പാതി തകർന്ന സ്കൂളുകളും റെയിൽവേ സ്റ്റേഷനുകളും പള്ളിയും മാത്രം ബാക്കിവച്ച് അവിടെ ഉണ്ടായിരുന്ന മനുഷ്യരെ മുഴുവൻ കടലമ്മ തന്റെ മടിത്തട്ടിലേക്ക് എടുത്തു കൊണ്ടുപോയി. ധനുഷ്കോടിയിലേക്ക് പോവുകയായിരുന്ന പാമ്പൻ ധനുഷ്കോടി പാസഞ്ചർ ഇത് അറിയാതെ മുന്നോട്ട് പോവുകയും ചെയ്തു.. കാറ്റും കോളും എപ്പോഴും പതിവായിരുന്ന ധനുഷ്കോടിയിൽ സിഗ്നൽ ലഭിക്കുന്നത് സ്ഥിരം അല്ല അതുകൊണ്ടു തന്നെ സ്വന്തം ഉത്തരവാദിത്തത്തിൽ ട്രെയിൻ ഓടിച്ച ഡ്രൈവർ തന്റെ തീരുമാനം തെറ്റാണെന്ന് മനസ്സിലാക്കിയില്ല. അങ്ങനെ കടലിന്റെ സംഹാരതാണ്ഡവം ആണ് ട്രെയിനും അതിലെ യാത്രക്കാരും അറിഞ്ഞത്. ട്രെയിനിൽ ഉണ്ടായിരുന്ന 140 ആളുകളും കടലിന്റെ ഇരുട്ടിലേക്ക് മാഞ്ഞുപോയി.
Story Highlights ; Ghost town in Dhanushkodi