ആപ്പിളിന്റെ ഐഫോണ്‍ 16 സിരീസാണ് ഇനി പുറത്തിറങ്ങാനുളളത്. ആപ്പിള്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെപ്റ്റംബര്‍ 10 നാണ് ഐഫോണ്‍ 16 സിരീസിലെ നാല് മോഡലുകളുടെ ലോഞ്ച് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഐഫോണ്‍ 16 സിരീസില്‍ ചിപ്സെറ്റ്, ഡിസ്പ്ലെ, ഡിസൈന്‍ എന്നിവയില്‍ അപ്ഡേഷനുണ്ടാകും എന്ന് ബ്ലൂംബെര്‍ഗിന്റെ മാര്‍ ഗര്‍മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ എ18 ചിപ്പ് വരുമെന്നാണ് സൂചനകള്‍. ഐഫോണ്‍ 16ന്റെ പ്രോ വേര്‍ഷനുകള്‍ അല്ലാത്ത മോഡലുകളിലും ആക്ഷന്‍ ബട്ടന്‍ വരുമെന്നതാണ് ചര്‍ച്ചയാവുന്ന മറ്റൊരു വാര്‍ത്ത. മുമ്പ് ഐഫോണ്‍ 15ന്റെ ഹൈ-എന്‍ഡ് മോഡലുകളില്‍ മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്.
ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ പുതിയ കളര്‍ വേരിയന്റുകള്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ക്യാമറ കണ്‍ട്രോള്‍ ബട്ടന്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്. ഫോണിന്റെ വലതുഭാഗത്തായായിരിക്കും ഇത് വരിക. വളരെ സ്മൂത്തായി പ്രസ് ചെയ്താല്‍ ക്യാമറ ഫോക്കസ് ആവുകയും അമര്‍ത്തി ഞെക്കിയാല്‍ ഫോട്ടോ ക്ലിക്ക് ആവുകയും ചെയ്യുന്ന തരത്തിലുള്ള ബട്ടണ്‍ ആണിത്. ആപ്പിള്‍ ഇന്റലിജന്‍സാണ് ഐഫോണ്‍ 16 സിരീസില്‍ വരാന്‍ പോകുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ഇവ എല്ലാ ഐഫോണ്‍ 16 സിരീസ് മോഡലുകളിലും ലഭ്യമാകും.
STORY HIGHLIGHTS: iPhone 16 Series New Features