ന്യൂഡല്‍ഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കാനയില്‍ നിന്ന് മത്സരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് സിംഗ്വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
കഴിഞ്ഞതവണ ഹിമാചൽപ്രദേശിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ആറ് കോൺഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണ് സിംഗ്വി പരാജയപ്പെട്ടത്.
ഇതിന് പിന്നാലെയാണ് സിംഘ്വിക്ക് കോണ്‍ഗ്രസ് മറ്റൊരു അവസരം നല്‍കിയിരിക്കുന്നത്. രാജ്യസഭാ എംപിയായിരുന്ന കെ. കേശവ റാവു രാജിവെച്ച ഒഴിവിലേക്കാണ് തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ബിആര്‍എസിലായിരുന്ന കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. 2026 മാര്‍ച്ച് വരെയായിരുന്ന അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നത്.