ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് (ഇ.ഡി) പുതിയ ഡയറക്റ്റർ. രാഹുൽ നവീൻ ഇ.ഡിയുടെ പുതിയ ഡയറക്ടറായി ചുമതലയേൽക്കും. നിലവിലെ സ്പെഷൽ ഡയറക്ടർ പദവിയിൽ നിന്നാണ് ഡയറക്ടർ ആകുന്നത്. 1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനാണ് നവീൻ. രണ്ടുവര്‍ഷത്തേക്കാണ് നിയമനം.
ഇ.ഡി.സ്‌പെഷ്യല്‍ ഡയറക്ടറായി 2019 നവംബറിലാണ് നവീന്‍ ചുമതലയേറ്റത്. സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹത്തെ ആക്ടിങ് ഡയറക്ടറായി നിയമിച്ചിരുന്നു.
സഞ്ജയ് കുമാർ സിങ്ങിന് തുടർച്ചയായി ഡയറക്ടർ പദവി നീട്ടികൊടുത്തത് സുപ്രീംകോടതി ചോദ്യം ചെയ്തതോടെയാണ് അദ്ദേഹത്തെ മാറ്റി നവീനെ ആക്ടിങ് ഡയറക്ടറാക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത് നവീന്‍ ആക്ടിങ് ഡയറക്ടർ പദവി വഹിക്കുന്ന സമയത്താണ്.