പേർഷ്യൻ ഗൾഫിന്റെ തെക്ക് കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദുബായ് നഗരം ഇന്ന് മെട്രോപോളിറ്റൻ സിറ്റി ആയും മിഡിലിസ്റ്റിലെ ഒരു പ്രധാന ബിസിനസ് ഹബ്ബായുമാണ് അറിയുന്നത്.എന്നാൽ ഒരുകാലത്തു 800 ഇൽ കൂടുതൽ ആളുകൾ മാത്രം ഉണ്ടായിരുന്ന വെറും മൽസ്യബന്ധനം മാത്രം തൊഴിലാക്കി മാറ്റിയ ഒരു ദുബായുണ്ടായിരുന്നു, ആ ദുബായിൽ നിന്നും ഇന്നത്തെ ദുബായിലേക്കുള്ള ദൂരം ഒരുപാട് വലുതാണ്. ഇന്ന് സൂര്യന് താഴെയുള്ള എന്തും ലഭ്യമാകുന്ന ഒന്നാണ് ദുബായ്. ഈ ഒരു അവസ്ഥയിലേക്ക് ദുബായ് എത്തുന്നത് എങ്ങനെയാണ്.? അറിയാം ദുബായുടെ കിടിലൻ മേക്കോവറിന്റെ കഥ.
1833 ലാണ് ദുബായിൽ ആളുകൾ താമസിക്കുന്നത് തന്നെ. ആ സമയത്ത് അവിടെയുള്ള ആളുകൾക്കൊപ്പം അറേബ്യൻ നാടോടികളും ചേരുകയായിരുന്നു ചെയ്തത്. ബരാസ്റ്റസ് എന്നറിയപ്പെടുന്ന ചെറിയ വീടുകളിൽ ആയിരുന്നു അവർ താമസം തുടങ്ങിയത്. 1967ലാണ് ദുബായിയുടെ സമ്പത്ത് വ്യവസ്ഥ മാറുന്നതും എണ്ണപരിവേഷണം തുടങ്ങുന്നതും. എണ്ണ ശേഖരത്തിൽ നിന്നും വലിയ വരുമാനം ദുബായിലേക്ക് ഒഴുകാൻ തുടങ്ങി, ആ സമയമാണ് ദുബായ് വികസിക്കാൻ തുടങ്ങുന്നത്. ആ സമയത്ത് അവരുടെ സർക്കാർ ദുബായിക്ക് വലിയതോതിൽ തന്നെ സപ്പോർട്ട് നൽകി എന്നതാണ് സത്യം. ദുബായ് ഒരു വൻ നഗരമാക്കുന്നതിനോടൊപ്പം തന്നെ അധികാരികൾ ദുബായിലെ ആളുകൾക്ക് വേണ്ടുന്നത് എന്ത് എന്ന് അറിഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു. ഒരു നല്ല അധികാരി എപ്പോഴും അങ്ങനെയാണല്ലോ. വെറും സാധാരണമായ ജീവിതം നയിച്ചിരുന്ന ദുബായിയെ ഇന്ന് കാണുന്ന സ്വർഗം ആക്കി മാറ്റിയതിൽ ഇവിടുത്തെ ഭരണാധികാരികളുടെ പങ്ക് വളരെ വലുതാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഷെയ്ഖ് സാഹിദ് റോഡ് കാണുമ്പോഴും ഇപ്പോഴുള്ള ആ വീഥി കാണുമ്പോഴും ദുബായുടെ മാറ്റം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ദുബായിയെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രൈമറി ഹൈവേ കൂടിയാണ് ഷെയ്ഖ് സാഹിദ് റോഡ് എന്ന് പറയുന്നത്. ദുബായിലെ ഏറ്റവും നീളം കൂടിയ റോഡ് എന്നുള്ള ബഹുമതിയും ഈ റോഡിന് സ്വന്തമാണ്.
1971 പണി ആരംഭിച്ച ഈ ഒരു റോഡ് പൂർത്തിയാക്കിയത് 9 വർഷങ്ങളോളം എടുത്തിട്ടാണ്. ഇന്ന് നമുക്ക് ഈ റോഡ് കാണുമ്പോൾ എത്രത്തോളം മാറ്റമവിടെ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ തന്നെ പേർഷ്യൻ ഗൾഫിന്റെ തീരത്ത് മൂന്നു കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൃത്രിമ കനാലാണ് മറീന എന്നറിയപ്പെടുന്നത്. ഈ ഒരു മറീനയും 2000 കാലഘട്ടങ്ങളിൽ നിന്നും 2023 ഇൽ എത്രത്തോളം മാറിയെന്ന് പഴയ ചിത്രങ്ങൾ എടുത്തു നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും വലിയ മനുഷ്യൻ നിർമ്മിത കനാല് എന്ന് അവകാശപ്പെടുന്ന ദുബായ് മറീന ദുബായിയുടെ ചരിത്രത്തിലെ ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത ഒരു ഏട് തന്നെയാണ്. ദുബായിലെത്തുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റൊരു സ്പോട്ട് ആണ് ദുബായ് വാട്ടർ ഫ്രണ്ട് എന്നത്. 1954 ആണ് ദുബായ് വാട്ടർ ഫ്രണ്ട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ദുബായിയുടെ സൂപ്പർ ഭൂപ്രകൃതിയിലേക്കുള്ള മനോഹരമായ കൂട്ടിച്ചേർക്കൽ എന്ന് ഒറ്റവാക്കിൽ വേണമെങ്കിലും ഈ വാട്ടർ ഫ്രണ്ടിനെ വിളിക്കാൻ സാധിക്കും. ദുബായ് വാട്ടർ ഫ്രണ്ട് പദ്ധതി പ്രധാനമായും കനാലുകളുടെയും കൃത്രിമ ദീപ സമൂഹങ്ങളുടെയും ഒരു സംയോജനമാണ്. ഇന്നീ കടൽത്തീരം ദുബായുടെ ചരിത്രത്തെ തന്നെ മാറ്റിമറിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ദുബായുടെ ഓരോ ഭാഗങ്ങളിൽ നോക്കുമ്പോഴും ആ മാറ്റം നമുക്ക് കാണാൻ സാധിക്കും. ദുബായിയെ എന്നും വ്യത്യസ്തമാക്കുന്നത് ദുബായുടെ എയർപോർട്ട് കൂടിയാണ്.
1959ൽ അന്നത്തെ ഭരണാധികാരിയായിരുന്ന ഷേക്ക് റാഷിദ് ബിൻ സയ്യിദ് അൽ മഖ്ദൂമിന്റെ നിർദ്ദേശപ്രകാരം ദുബായ് വിമാനത്താവളം നിർമ്മിച്ചത് 1800 മീറ്റർ റൺവേ മാത്രമുള്ള ഒരു സ്ഥലമായാണ്. ദുബായിയുടെ ചരിത്രം അനുസരിച്ച് പിന്നീട് എയർപോർട്ട് വളപ്പിൽ അസ്ഫാൾട്ട് റൺവേയും ഫയർ സ്റ്റേഷനും ആണ് ചേർത്തത്. ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായി ദുബായ് മാറി കഴിഞ്ഞു. 1977 പണി ആരംഭിച്ച ഒന്നാണ് ദുബായിലെ വേൾഡ് ട്രേഡ് സെന്റർ. 39 നിലകളുള്ള ഈ കെട്ടിടം അക്കാലത്ത് ഷേക്ക് റാഷിദ് എന്നാണ് അറിയപ്പെട്ടിരുന്നത് ദുബായുടെ സാമ്പത്തിക ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ചത് ഈ ഒരു കെട്ടിടം ആണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇപ്പോഴും ദുബായ് വികസിച്ചുകൊണ്ടിരിക്കുകയാണ് അനുദിനം മാറ്റം കൊണ്ടുവരാനാണ് ദുബായിലെ ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുബായിയുടെ ഈ വികസനത്തിന് പിന്നിൽ ഒരൊറ്റ കാര്യമേ നമുക്ക് കാണാൻ സാധിക്കു, ശക്തരായ ഭരണാധികാരികളുടെ സാന്നിധ്യവും അവരുടെ ദീർഘവീക്ഷണവും കഠിനപ്രയത്നവും ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് ദുബായ് ഒരു വലിയ മെട്രോപൊളിയം സിറ്റിയായി മാറിയിരിക്കുന്നത്. ലോകത്തുള്ള എല്ലാവരും ദുബായ് നഗരത്തിലേക്ക് നോക്കുന്നത് സൂര്യനു താഴെയുള്ള എന്തും സ്വന്തമായി ഉള്ള ഒരു വലിയ വ്യാപാര ശൃംഖലയായി ആണ്. ഒരു സാധാരണ നഗരമായി വളർന്ന ദുബായുടെ കഥ ഇവിടെയും അവസാനിക്കുന്നില്ല. ഇനിയുമുള്ള തലമുറകളും ഇതിനെക്കുറിച്ച് സംസാരിക്കും.
Story Highlights ; Dubai Travel