Idukki

കുണ്ടള അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു

കൊച്ചി: കുണ്ടള അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനെ തുടർന്നാണ് ഷട്ടർ ഉയർത്തിയത്. രണ്ട് ഷട്ടർ 10 സെൻറീമീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്.

പുറത്തേക്കൊഴുക്കുന്ന വെള്ളം മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് എത്തുക. കുണ്ടളയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു.

Latest News