ജറുസലം: ഗാസയിൽ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി ഇസ്രയേൽ നടത്തിയ റോക്കറ്റാക്രമണത്തിൽ 5 കുട്ടികളും മാതാപിതാക്കളുമുൾപ്പെടെ 17 പേർ മരിച്ചു. ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റെയും മറ്റും നേതൃത്വത്തിൽ സമാധാന ചർച്ച ആരംഭിച്ചതിനു പിന്നാലെയാണ് ആക്രമണം.
ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇന്നലെത്തേതെന്നാണ് ഇസ്രയേൽ നിലപാട്. ഇസ്രയേൽ ആക്രമണം നടത്തിയതിനെ തുടർന്നു ഇന്നു നടക്കുന്ന ചർച്ചകളിൽ നിന്നു വിട്ടുനിൽക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ദോഹയിൽ നടക്കുന്ന ചർച്ചയിലൂടെ വെടിനിർത്തലിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജൂലൈ 2ന് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് വേണ്ടതെന്നു ഹമാസ് പറയുന്നു.