വ്യാജ പരസ്യങ്ങളുടെ പേരില്‍ ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ഇനി ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്ന ശക്തമായ താക്കീത് നല്‍കിയാണ് കേസ് അവസാനിപ്പിച്ചത്. ഇത് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും എന്ന മുന്നറിയിപ്പും പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി നല്‍കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
കോവിഡ് പ്രതിരോധ വാക്സിനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതാണ് പതഞ്ജലിക്ക് വിനയായത്. പതഞ്ജലി പുറത്തിറക്കിയ ‘കോറോണില്‍’ എന്ന മരുന്ന് കോവിഡിനെ പ്രതിരോധിക്കുമെന്നും പരസ്യത്തില്‍ ആവകാശപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ പരസ്യങ്ങള്‍ കോടതിയലക്ഷ്യ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആദ്യം ഐഎംഎയുടെ ആരോപണങ്ങള്‍ തള്ളിയ ബാബ രാംദേവും പതഞ്ജലിയും പിന്നീട് തെറ്റുപറ്റിയതായി സമ്മതിച്ചിരുന്നു. ബാബാ രാംദേവും കൂട്ടാളി ആചാര്യ ബാലകൃഷ്ണ എന്നിവരെ വിളിച്ചുവരുത്തി അതിരൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി ശാസിച്ചിരുന്നു. പിന്നാലെ ഇരുവരും സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കുകയും പത്രങ്ങളിലൂടെ ക്ഷമാപണം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് കേസ് അവസാനിപ്പിച്ചത്. കൂടാതെ, COVID-19 പാന്‍ഡെമിക് സമയത്ത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണം അലോപ്പതി ഡോക്ടര്‍മാരാണെന്ന് ആരോപിച്ച് രാംദേവിന്റെ അവകാശവാദങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു . ബാറും ബെഞ്ചും റിപ്പോര്‍ട്ട് ചെയ്തതുപോലെ, പ്രതികള്‍ അനുസരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സോഷ്യല്‍ മീഡിയ ഇടനിലക്കാര്‍ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി നിര്‍ദ്ദിഷ്ട ട്വീറ്റുകള്‍ നീക്കംചെയ്യാന്‍ ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി നിര്‍ദ്ദേശിച്ചു. രാംദേവ്, അദ്ദേഹത്തിന്റെ അസോസിയേറ്റായ ആചാര്യ ബാലകൃഷ്ണ, പതഞ്ജലി ആയുര്‍വേദ എന്നിവര്‍ക്കെതിരെ നിരവധി ഡോക്ടര്‍മാരുടെ സംഘടനകള്‍ 2021-ല്‍ നല്‍കിയ കേസിന്റെ ഭാഗമായുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിധി . കോവിഡ്-19-നുള്ള പ്രതിവിധി എന്ന നിലയില്‍ കോറോണിന്റെ ഫലപ്രാപ്തിയെക്കുറിച്ച് രാംദേവ് ‘തെളിവില്ലാത്ത അവകാശവാദങ്ങള്‍’ ഉന്നയിച്ചുവെന്ന് കേസ് നല്‍കിയവര്‍ ആരോപിക്കുന്നു, ഇത് ‘പ്രതിരോധശേഷി ബൂസ്റ്റര്‍’ എന്ന നിലയില്‍ മരുന്നിന് നല്‍കിയ ലൈസന്‍സിന് വിരുദ്ധമാണ്.