കൊച്ചി: വയനാടിന് പൂര്‍ണ്ണ പിന്തുണയുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ചവര്‍ക്ക് 50 പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സുരക്ഷിതമായ വീടുകള്‍ ഒരുക്കുന്നതിനുള്ള ദീര്‍ഘകാല പ്രതിബദ്ധതയായ മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ സംരംഭവും.
വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള മുത്തൂറ്റ് ഫിനാന്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ തീരുമാനം എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ മേധാവി ബാബു ജോണ്‍ മലയിലും, മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സിമി കെഎസും ചേര്‍ന്നാണ് അറിയിച്ചത്.
വയനാട്ടിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, മേപ്പാടി, കുഞ്ഞോം ഗ്രാമങ്ങളില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം സംഭവിക്കുകയും പാര്‍പ്പിടം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. 2018ലെ കേരളത്തിലെ മഹാപ്രളയത്തെത്തുടര്‍ന്ന് ആരംഭിച്ച മുത്തൂറ്റ് ആഷിയാന പദ്ധതി കേരളം, ഹരിയാന, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതുവരെ 257 വീടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ക്കൊപ്പം പ്രളയബാധിതര്‍ക്കായി തൂത്തുക്കുടിയിലെ 6 പദ്ധതികള്‍ ഉള്‍പ്പെടെ നിര്‍മ്മാണത്തിലിരിക്കുന്ന ചുരുക്കം ചില പദ്ധതികളുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ വേളയില്‍ മുത്തൂറ്റ് ഫിനാന്‍സ് വയനാട്ടിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ട് അവരോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്.
വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്‍റെ ആഘാതം നേരിടുമ്പോള്‍ തന്നെ ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്കായി നമ്മുടെ ഹൃദയം തുടിക്കുകയാണെന്നും ബിസിനസിനുമപ്പുറം സമൂഹത്തിന് തിരികെ നല്‍കുന്നതിലും അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതും തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് മുത്തൂറ്റ് ഫിനാന്‍സ് വിശ്വസിക്കുന്നു. ദുരിതങ്ങളെ അതിജിവിച്ചവര്‍ക്ക് അവരുടെ ജീവിതം മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്നതാണ് മുത്തൂറ്റ് ആഷിയാന പദ്ധതിയെന്നും തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ദുരിതബാധിത പ്രദേശങ്ങളില്‍ ആശ്വാസം പകരാന്‍ അക്ഷീണം പ്രയത്നിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സായുധ സേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മുത്തൂറ്റ് ആഷിയാന പദ്ധതി വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമാണ്. ഏറ്റവും പുതിയ ഈ സംരംഭത്തിലൂടെ വയനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നു. ഇത് ദുരന്തത്തില്‍ നിന്നും കരകയറാന്‍ അവരെ സഹായിക്കുന്നു.
Muthoot Finance stands with Wayanad, pledges 50 new homes under its Muthoot Aashiyana Programme