India

bengal-governor-reacts | ‘ബംഗാളിനും ഇന്ത്യക്കും നാണക്കേട്’; യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതികരണവുമായി ബംഗാൾ ഗവർണർ

ആശുപത്രി സന്ദർശിച്ച ​ഗവർണർ സ്ഥിതിഗതികൾ വിലയിരുത്തി

പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർ‌ഷം സമൂഹത്തിന് നാണക്കേടാണെന്ന് ബം​ഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അക്രമണത്തെ ഗവർണർ ശക്തമായി അപലപിച്ചു. ആശുപത്രി സന്ദർശിച്ച ആനന്ദ ബോസ് സ്ഥിതിഗതികൾ വിലയിരുത്തി.

ബംഗാളിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും പൊലീസിലെ ഒരു വിഭാഗം ഗൂഢാലോചനയിൽ പങ്കുകാർ ആയത് അധപതനമാണെന്നും ഗവർണർ പറഞ്ഞു. കൊൽക്കത്ത ആർ.ജി.കർ ആശുപത്രിയിലെ സമരക്കാരെ കണ്ടശേഷമായിരുന്നു ഗവർണറുടെ പ്രതികരണം.