പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജ്യൂസ് കടകളിലെ ശുചിത്വം ഉറപ്പാക്കാൻ കർശന നടപടികളുമായി മസ്കത്ത് മുനിസിപ്പാലിറ്റി. ജ്യൂസ് കട ഉടമകൾ പാലിക്കേണ്ട നിരവധി നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്.
മുനിസിപ്പാലിറ്റിയിലെ ജ്യൂസ് കടകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ
ജ്യൂസ് ഷോപ്പിന്റെ വലിപ്പം കുറഞ്ഞത് 20 ചതുരശ്ര മീറ്റർ ആയിരിക്കണം.
പഴങ്ങൾ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രീസർ ഉണ്ടായിരിക്കണം.
ജ്യൂസ് തയാറാക്കുന്നതിനുപയോഗിക്കുന്ന ഉപകരണങ്ങൾ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമായിരിക്കണം.
ഉപകരണങ്ങൾ എല്ലാ ഉപയോഗത്തിനു ശേഷവും വൃത്തിയാക്കി അണുവിമുക്തമാക്കണം.
ബാക്കിവരുന്ന ജ്യൂസ് ഒരിക്കലും അടുത്ത ദിവസത്തേക്ക് സൂക്ഷിക്കരുത്.
ജ്യൂസ് മാലിന്യങ്ങൾ ദിവസവും നിശ്ചിതമായ പാത്രങ്ങളിൽ നിക്ഷേപിക്കണം.
ഷോപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ജ്യൂസ് തയാറാക്കുമ്പോൾ എപ്പോഴും ഗ്ലൗസ് ധരിക്കണം.