ഓർമക്കുറവുള്ള സ്ത്രീകൾക്കായി പ്രത്യേക മെമ്മറി ക്ലിനിക്കുമായി ഖത്തറിലെ സിദ്ര മെഡിസിൻ. 60 വയസിന് മുകളിലുള്ള സ്ത്രീകൾക്കാണ് മെമ്മറി ക്ലിനിക്കിൽ പരിചരണം ലഭിക്കുക. മറവി രോഗത്തെക്കുറിച്ച് ആശങ്കയുള്ളവർക്ക് ക്ലിനിക്ക് സന്ദർശിച്ച് ചികിത്സ തേടാം.
ഖത്തർ ഫൗണ്ടേഷൻ സ്ഥാപനമായ സിദ്ര മെഡിസിന്റെ വനിതാ മാനസികാരോഗ്യ സേവനത്തിന് കീഴിലാണ് സ്വകാര്യ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഇവിടെ ചികിത്സയ്ക്ക് റഫറൽ സംവിധാനം ആവശ്യമില്ല. നേരിട്ടെത്തി ചികിത്സ തേടാം. മറവി രോഗത്തിന്റെ സമാന ലക്ഷണങ്ങൾ വിഷാദ രോഗത്തിനുമുണ്ട്.
രോഗം തിരിച്ചറിയിൽ വളരെ പ്രധാനമാണ്. മറവി രോഗം സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്ന് പഠനങ്ങൾ പറയുന്നു. 60 വയസുമുതലാണ് രോഗം സാധാരണയായി കണ്ടുവരുന്നത്. കൃത്യമായ ചികിത്സയിലൂടെ മറവി രോഗത്തെ പ്രതിരോധിക്കുകയാണ് മെമ്മറി ക്ലിനിക്ക് വഴി ലക്ഷ്യമിടുന്നത്.