പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരിക്കണം. ശരീരത്തിലെ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. കോഴി, താറാവ് മുതലായവ: കോഴിയിറച്ചി, താറാവ്, ടർക്കി എന്നിവയാണ് ഏറ്റവും പ്രചാരമുള്ള പ്രോട്ടീൻ സമ്പന്നമായ ഇറച്ചികൾ. ഇവയുടെ ഇറച്ചിയിൽ 100 ഗ്രാമിന് 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
കടൽ വിഭവങ്ങൾ: ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ് കടൽ മത്സ്യങ്ങൾ.
ബീഫും പന്നിയിറച്ചിയും: ബീഫ്, പോർക്ക് പോലുള്ള മൃഗ പ്രോട്ടീനുകൾ സമ്പൂർണ്ണ പ്രോട്ടീനുകളാണ്, അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന അമിനോ ആസിഡുകളും അവയിൽ ഉൾപ്പെടുന്നു.
പാലുൽപ്പന്നങ്ങൾ: നമ്മുടെ രാജ്യത്ത് പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളിൽ നിന്നുള്ള പാൽ സാധാരണമാണ്. പ്രോബയോട്ടിക്സ് അടങ്ങിയ തൈര്, മോര്, ഗ്രീക്ക് യോഗർട്ട് എന്നിവയും ആരോഗ്യകരമാണ്.
പയർവർഗ്ഗങ്ങളും പരിപ്പും: ബ്ലാക്ക് ഐഡ് പീസ്, കിഡ്‌നി ബീൻസ്, ബ്ലാക്ക് ബീൻസ്, പയർ, ചെറുപയർ, ലിമ ബീൻസ് തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും പരിപ്പും എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം.
മോക്ക് മീറ്റ്സ് അല്ലെങ്കിൽ മാംസത്തിന് പകരമുള്ളവ: സോയ പ്രോട്ടീൻ, ഗോതമ്പ് ഗ്ലൂറ്റൻ എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന മാംസം പോലുള്ള ഘടനയുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ കഴിക്കാം.
വിത്തുകൾ : എള്ള്, ചിയ, ഫ്ളാക്സ് സീഡുകൾ എന്നിവയും സസ്യാഹാര ഭക്ഷണത്തിന് നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്.
നട്സ് : നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, ബ്രസീൽ നട്‌സ്, പിസ്ത, കശുവണ്ടി, പൈൻ നട്ട്സ്, ഹേസൽനട്ട്‌സ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന ചില നട്ട്സുകളാണ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.
പയർ: ബീൻസ്, പയർ, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയർവർഗ്ഗങ്ങളുടെ ഉദാഹരണങ്ങളാണ്.
Content highlight : protein rich food