Celebrities

‘സുപ്രിയയ്ക്ക് എന്നെ സജസ്റ്റ് ചെയ്തതാണ്’: നല്ല സുഹൃത്തുക്കളെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി-Makeup artist unni about supriya menon

നാച്ചുറല്‍ മേക്കപ്പിന്റെ ആളാണ് സുപ്രിയ

മലയാള സിനിമയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ഉണ്ണി. നിരവധി നായികമാരെ അവാര്‍ഡ് ഫംഗ്ഷനിലും വിവാഹ ഫംഗ്ഷനിലും ഒക്കെ സുന്ദരിയാക്കിയിട്ടുണ്ട് ഈ സെലിബ്രിറ്റി താരം. പല നായികമാരുടെയും ഉറ്റ സുഹൃത്തു കൂടിയാണ് ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഇപ്പോള്‍ ഇതാ സുപ്രിയ മേനോനെ മേക്കപ്പ് ചെയ്തപ്പോള്‍ ഉള്ള അനുഭവത്തെപ്പറ്റി സംസാരിക്കുകയാണ് ഉണ്ണി.

‘ഭാവന പറഞ്ഞിട്ടാണ് സുപ്രിയ എന്നെ മേക്കപ്പിനായി വിളിക്കുന്നത്. ആ സമയത്ത് ഭാവനയുടെ ഒരു വെഡിങ് ഫംഗ്ഷന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിനുശേഷം ഭാവനയാണ് സുപ്രിയയ്ക്ക് എന്നെ സജസ്റ്റ് ചെയ്തത്. ഭയങ്കര നാച്ചുറല്‍ മേക്കപ്പിന്റെ ആളാണ് സുപ്രിയ. സുപ്രിയയ്ക്ക് ചേരുന്നതും നാച്ചുറല്‍ മേക്കപ്പ് തന്നെയാണ്. അങ്ങനെ ഒന്ന്, രണ്ട് തവണ ഞാന്‍ സുപ്രിയെ മേക്കപ്പ് ചെയ്യാന്‍ പോയി. അതിനുശേഷം എല്ലാ ഫംഗ്ഷനിലും മേക്കപ്പ് ചെയ്യാനായി സുപ്രിയ എന്നെ വിളിക്കും. പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്. അതുകൊണ്ട് സുപ്രിയ നല്ല കംഫര്‍ട്ടബിളും ആണ്.’, ഉണ്ണി പറഞ്ഞു.

സുപ്രിയ മേനോന് പുറമെ മലയാള സിനിമയിലെ പല നായികമാരോടൊപ്പവുമുളള  തന്റെ മേക്കപ്പ് അനുഭവത്തെക്കുറിച്ചും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി അനുഭവം പങ്കുവെച്ചു. നിഖില വിമല്‍, ശ്രിന്ത തുടങ്ങിയവരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ജോലി ചെയ്യുന്നതായി തോന്നില്ലെന്നും പകരം ഒരു വെക്കേഷന്‍ ആഘോഷിക്കുന്ന പോലെയാണ് തോന്നാറെന്നും ഉണ്ണി പറഞ്ഞു. അടുത്തിടെ ഉണ്ണിയുടെ ഒരു മേക്കപ്പ് വര്‍ക്ക് വലിയ ഹിറ്റായിരുന്നു. നടി മീര നന്ദന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടെയും മേക്കപ്പ് ചെയ്തിരുന്നത് ഉണ്ണിയായിരുന്നു. നടിയുടെ എല്ലാ ഫംഗ്ഷന്റെയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍.

STORY HIGHLIGHTS: Makeup artist unni about supriya menon