ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 26ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സെപ്തംബർ 24 മുതൽ 30 വരെ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സഭയുടെ 79-ാമത് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 22ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ന്യൂയോർക്കിലെ ലോങ് ഐലന്റിൽ നടക്കുന്ന പരിപാടിയിൽ പതിനായിരത്തോളം പ്രവാസികളെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പായതിനാൽ സ്ഥാനാർത്ഥികളുമായി രാഷ്ട്രീയ കൂടിക്കാഴ്ചകൾ ഒഴിവാക്കും.