കല്‍പ്പറ്റ: ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട രേഖകള്‍ നല്കാൻ ക്യാമ്പുകളില്‍ സജ്ജമാക്കിയ പ്രത്യേക ക്യാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകള്‍ നല്കി. നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉള്‍പ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാകും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാൻ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റർ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
ക്യാംപുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാക്കേജ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.