Kerala

doctors-strike |‌ യുവഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് ‍ഡോക്ടർമാരുടെ സമരം

ഡൽഹി എയിംസിന് മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധയോഗത്തിൽ നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിന്. പി.ജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.

സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കുക, ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റവാളികളായവർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നു. ഈമാസം 18 മുതല്‍ 31 വരെ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് തീരുമാനം.

പി.ജി ഡോക്ടര്‍മാര്‍ക്കൊപ്പം തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരും സമരത്തിന്റെ ഭാഗമാകും. ഇതോടെ സര്‍ക്കാര്‍ ആശുപത്രുകളുടെ പ്രവര്‍ത്തനം ഭാഗീകമായെങ്കിലും പ്രതിസന്ധിയിലായേക്കും. കെ.ജി.എം.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനവും ആചരിക്കും.