തടി കുറയ്ക്കാൻ വേണ്ടി നോക്കുന്നവരാണ്. എന്നാൽ തടി കുറയ്ക്കുന്നതിനനുസരിച്ച് മുഖത്തിന്റെ ഭംഗിയും ചർമത്തിന്റെ തിളക്കവും അതിനൊപ്പം തന്നെ പോകുന്നുണ്ടോ.? തടി കുറയ്ക്കുകയാണെങ്കിൽ തിളക്കം പോകും എന്ന് കരുതിയിരിക്കുകയാണോ. അതെ മുഖത്തിന്റെ ഫാറ്റ് കുറയുന്നതിനനുസരിച്ച് മുഖം വലിയുവാനും ചുളിവുകൾ ഉണ്ടാകാനും ഗ്ലോയിങ് പോകുവാനും സാധ്യത കൂടുതലാണ്. പിന്നെ എന്ത് ചെയ്യും എന്നാലോചിച്ച് ഇരിക്കുവാണോ. എന്നാൽ ഒരു വീട്ടിൽ കുറച്ച് നല്ല നാടൻ തേനും വെളുത്തുള്ളിയും ഉണ്ടെങ്കിൽ മാത്രം മതി. വെളുത്തുള്ളി- തേൻ ഒരു ആന്റിഓക്സിഡന്റായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയ്ക്കും ഇത് സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പും തടിയും കത്തിച്ചു കളയാൻ സഹായിക്കുന്ന ഒന്നാണ് തേൻ-വെളുത്തുള്ളി മിശ്രിതമെന്നത്. വെളുത്തുള്ളി ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും. തേൻ വിശപ്പകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി- തേൻ സഹായിക്കുന്നു. ഇതെങ്ങനെ തയ്യാറാക്കണ്ടേത് എന്ന് പറയാം. ആദ്യം ഒരു പിടി വെളുത്തുള്ളി അല്ലികൾ എടുക്കാം. അത് ഒരു ചില്ലു കുപ്പിയിലേക്ക് ഇട്ടതിനു ശേഷം. നാടൻ തേൻ ഒഴിച്ച് വെളുത്തുള്ളി അല്ലികൾ മുങ്ങി നിൽക്കുന്ന രീതിയിൽ വെക്കണം. ഇതൊരു രണ്ടുദിവസം അടച്ച് വെച്ചതിനു ശേഷം ദിവസവും വെറും വയറ്റിൽ മൂന്ന് വെളുത്തുള്ളി അല്ലി വെച്ച് കഴിച്ചാൽ മതി.
Content highlight : glowing skin secret