Celebrities

രണ്ട് റീൽസ് ഇട്ട് റീച്ച് കിട്ടിയാൽ സെലിബ്രിറ്റി പവർ കാണിക്കുന്ന ആളുകൾ ഇതൊക്കെ കണ്ടു പഠിക്കണം|Pranav Mohanlal new video

ഇതിലും വലിയ ഒരു അംഗീകാരം ഇനി ഹവായ് ചെരുപ്പിന് കിട്ടാനില്ല

മലയാള സിനിമയിലെ പ്രമുഖ നടനായ മോഹൻലാലിന്റെ മകൻ എന്നുള്ള യാതൊരു തലക്കനവും ഇല്ലാതെ ജീവിക്കുന്ന ഒരു വ്യക്തിയാണ് മകൻ പ്രണവ് മോഹൻലാൽ. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രണവിനെയും ഇഷ്ടമാണ്. അത് അദ്ദേഹത്തിന്റെ മകൻ ആയതുകൊണ്ട് എല്ലാം ഏത് കാര്യത്തിലും പ്രണവ് കാണിക്കുന്ന ലാളിത്യം കൊണ്ട് കൂടിയാണ്. വളരെ സാധാരണക്കാരനായ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു യുവാവാണ് പ്രണവ്. അതിന്റെ പേരിൽ ഇന്ന് വലിയ തോതിലുള്ള ട്രോളുകൾ അദ്ദേഹം ഏൽക്കേണ്ടതായി വരുന്നുണ്ട്.

എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഇന്ദു സുര രാജൻ എന്ന പെൺകുട്ടി തന്റെ instagram അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയാണ് ഇത് ജൂനിയർ ദേവദൂതൻ എന്ന പേരിലാണ് ഈ വീഡിയോ പങ്കുവെച്ചത് . ഒരു മാളിൽ വളരെ സാധാരണക്കാരനായി നിൽക്കുന്ന താരത്തെയാണ് കാണാൻ സാധിക്കുന്നത്.. മാതൃഭൂമി ബുക്സിൽ നിന്നും ഇഷ്ടപ്പെട്ട ബുക്കും വാങ്ങി നടന്നു പോകുന്ന പ്രണവിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരെങ്കിലും പുള്ളിക്കാരനോട് ഒന്ന് പറഞ്ഞുകൊടുക്കാൻ മലയാളത്തിന്റെ മഹാ നടന്റെ മോനാണെന്ന്. ഇതിലും വലിയ ഒരു അംഗീകാരം ഇനി ഹവായ് ചെരുപ്പിന് കിട്ടാനില്ല.. മലയിലും മരത്തിലും അല്ലാതെ വല്ലപ്പോഴുമൊക്കെ മാളിലും കയറും എന്ന് മനസ്സിലായി.

അവന് അറിയില്ലെങ്കിൽ ആരെങ്കിലും അവനോട് ഒന്നു പറഞ്ഞുകൊടുക്കാൻ ഇന്ത്യയിലെ എണ്ണം പറഞ്ഞ നടന്റെ മകനാണ് നീയെന്ന്. വള്ളി ചെരുപ്പും സഞ്ചിയും എന്ത് കരുതിയിട്ടാണ് ഇത്രയും സിമ്പിൾ ആയി നടക്കാമോ. രണ്ട് റീൽസ് ഇട്ട് റീച്ച് കിട്ടിയാൽ സെലിബ്രിറ്റി പവർ കാണിക്കുന്ന ആളുകൾ ഇതൊക്കെ കണ്ടു പഠിക്കണം. ഇനിയിപ്പോൾ ഇദ്ദേഹം മോഹൻലാലിന്റെ മകനാണെന്ന് മറന്നു പോയി കാണുമോ.? ഇങ്ങനെ പോവുകയാണ് കമന്റുകൾ..
Story Highlights ;Pranav Mohanlal new video

Latest News