യാത്രകൾ പോകാൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടായിരിക്കില്ല. ഓരോ യാത്രകളും നമ്മെ കൊണ്ട് ചെന്നിത്തുന്നത് പുതിയ പുതിയ അനുഭവങ്ങളിലേക്കാണ്. പുതിയ സംസ്കാരങ്ങളും പുതിയ കാഴ്ചകളും കാണുവാൻ തന്നെയാണ് ഓരോരുത്തരും യാത്രകൾ ചെയ്യുന്നത്. അത്തരത്തിൽ തുർക്കിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന ചില കാഴ്ചകൾ ഇവിടെയുണ്ട്.
ചരിത്ര പൗരാണിക കാഴ്ചകളുടെ മനോഹാരിത പേറി നിൽക്കുന്ന തുർക്കിയിൽ ഉൾനാടുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരുപാട് കാഴ്ചകൾ കാണാൻ സാധിക്കുന്നത്. പച്ചപ്പിന്റെയും ജലാശയങ്ങളുടെയും അതിമനോഹരമായ ഭൂപ്രകൃതിക്ക് പേര് കേട്ട തുർക്കി അതീവ സുന്ദരിയാണ്. തുർക്കിയുടെ കൃഷിയിടങ്ങൾ ഒരു പ്രത്യേക കാഴ്ച മനോഹാരിത തന്നെയാണ് ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് നൽകുന്നത്. ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ കൃഷിയിടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. കൃഷിയാണ് തുർക്കിയുടെ സാമ്പത്തിക നട്ടെല്ല് എന്ന് പറയാം. കണ്ണത്താ ദൂരം പരന്നു കിടക്കുന്ന കൃഷിസ്ഥലങ്ങളും കളപ്പുരകളും തുർക്കിയിലെത്തുന്നവർക്ക് ഒരു അത്ഭുത കാഴ്ചയായിരിക്കും.
മറ്റൊരു പ്രത്യേകത കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ്. താഴ്വരയിൽ നിന്നും കുന്നിലേക്ക് പടർന്നു കിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ ഒരു പ്രത്യേക കാഴ്ചകൾ തന്നെ സമ്മാനിക്കും. മനോഹരമായി ആസൂത്രണം ചെയ്ത ഒരു നഗരം എന്ന് തന്നെ തുർക്കിയെ വിളിക്കേണ്ടിയിരിക്കുന്നു. കെട്ടിടങ്ങൾക്ക് ഒരേ നിറമാണ്, ചുവപ്പും വെള്ളയും. കടൽ പോലെ പരന്നുകിടക്കുന്ന ചുവപ്പും വെള്ളയും നിറമുള്ള കെട്ടിടങ്ങൾ ഇവിടെയെത്തുന്ന കാഴ്ചക്കാരുടെ മനസ്സുനിറക്കും. ഒരേ വലിപ്പത്തിലും രൂപത്തിലും ആണ് അവയുള്ളത്.. പതിവായി ഭൂചലനങ്ങൾ സംഭവിക്കാറുള്ള ഒരു സ്ഥലം കൂടിയാണ് തുർക്കി. എങ്കിലും ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും കാലാവസ്ഥയിലും അതിമനോഹരമായ കാഴ്ചകൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. മിതശീതോഷ്‌ണ കാലാവസ്ഥയാണ് തുർക്കിയിൽ ഉള്ളത്. കരിങ്കടലിന്റെ തീരപ്രദേശങ്ങളിൽ മിക്കവാറും എല്ലാ ശൈത്യകാലത്തും മഞ്ഞു വീഴാറുണ്ടെന്നു പറയപ്പെടുന്നുണ്ട്. മിനിയേച്ചറുകൾക്കും കലയ്‌ക്കും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് തുർക്കിയിൽ ഉള്ളവർ. അതുകൊണ്ടു തന്നെ ചിത്രകല പാരമ്പര്യത്തിൽ ഇവർ മുൻപിലാണ്. ഇവരുടെ ചിത്രകല വൈഭവം ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു കാഴ്ച തന്നെയാണ്. സാഹിത്യത്തിനും നാടകത്തിനും ഒക്കെ വലിയ പ്രാധാന്യം തന്നെയാണ് ഇവർ നൽകുന്നത്. അതോടൊപ്പം തന്നെ സംഗീതവും നൃത്തവും അവരുടെ പ്രിയപ്പെട്ടതാണ്. തുർക്കിയുടെ വാസ്തുവിദ്യ ഓട്ടോമൻ വാസ്തുവിദ്യയാണ്. പരമ്പരാഗതമായി തുർക്കിയിലും ഈ വാസ്തുവിദ്യ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവരുടെ പാചകരീതിയും ടർക്കിഷ് പാചക രീതിയാണ്. ഓട്ടോമൻ പാചകരീതി സമുന്നയിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ഇവർ പാചകം ചെയ്യാറുള്ളത്. കടൽ മത്സ്യങ്ങളാണ് ഇവരുടെ പാചകത്തിൽ കൂടുതലായി ഉള്ളത്.
Story Highlights ;turkey travel