തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക.
ബുധനാഴ്ച രാത്രിയും സംസ്ഥാനത്തെങ്ങും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ജാർഖണ്ഡിലെ മൈത്തോൺ നിലയത്തിലെ ഒരു ജനറേറ്ററിന് തകരാർ സംഭവിച്ചതിനാൽ ലഭിക്കേണ്ട വൈദ്യുതിയിൽ അവിചാരിതമായ കുറവുണ്ടായതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.