Kerala

വ​യ​നാ​ട് ദു​ര​ന്തം; തെ​ര​ച്ചി​ലി​ൽ അ​ന്തി​മ തീ​രു​മാ​നം ശ​നി​യാ​ഴ്ച- Wayanad Tragedy

ഇന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല

ക​ൽ​പ്പ​റ്റ : വ​യ​നാ​ട് ഉ​രു​ൾപൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ നീ​ക്കം. തെ​ര​ച്ചി​ൽ തു​ട​രു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ശ​നി​യാ​ഴ്ച​യെ​ടു​ക്കും.

ഇ​നി​യും നൂ​റി​ലേ​റെ പേ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ച്ചി​ൽ തു​ട​ര​ണോ എ​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യി​ലും ചൂ​ര​ൽ​മ​ല​യി​ലും പു​ഞ്ചി​രി​മ​റ്റ​ത്തു​മെ​ല്ലാം ഇ​പ്പോ​ൾ തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു​ണ്ട്.

ചാ​ലി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ശ​രീ​ര ഭാ​ഗ​ങ്ങ​ൾ അ​ല്ലാ​തെ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ദു​രി​ത ബാ​ധി​ത​രോ കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തെ​ര​ച്ചി​ൽ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാം അ​ന്തി​മ തീ​രു​മാ​നം ശ​നി​യാ​ഴ്ച ഉ​ണ്ടാ​കും.

അതേസമയം, ഇന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ, കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടത്തിയിരുന്നു.

ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര്‍ മേഖലയില്‍ തെരച്ചില്‍ നടന്നത്. ഉള്‍വനത്തിലെ പാറയുടെ അരികുകള്‍ ചേര്‍ന്നും പരിശോധന നടത്തി. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം- പൂക്കോട്ടുമണ്ണ, പൂക്കോട്ടുമണ്ണ- ചാലിയാര്‍ മുക്ക്, ഇരുട്ടുകുത്തി- കുമ്പളപ്പാറ, കുമ്പളപ്പാറ- പരപ്പന്‍പാറ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് തെരച്ചില്‍ നടന്നത്.

സേനാവിഭാഗങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായി. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചില്ല. ജനകീയ തെരച്ചിലിന്റെ ഭാഗമായി നിരവധിപേരാണ് പ്രദേശത്തെത്തിയത്.