തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി.
ഒക്ടോബർ ഒന്ന് മുതൽ ഉത്തരവ് നിലവിൽ വരും. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങൾ തിരിച്ചറിയാനുള്ള മാർഗം.
നിറം മാറ്റുന്നതോടെ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ. 6000 ഡ്രൈവിങ് സ്കൂളുകളിലായി മുപ്പതിനായിരത്തോളം വാഹനങ്ങളാണുള്ളത്. ഇത്രയും വാഹനങ്ങൾ ഒന്നര മാസത്തിനുള്ളിൽ മാറ്റങ്ങൾക്ക് വിധേയമാകേണ്ടിവരും.
എന്നാൽ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന് ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിൽ തുടരും. കളർകോഡ് പിൻവലിക്കണമെന്ന് ആവശ്യം സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തള്ളി.