വടകര: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ വന്‍ തട്ടിപ്പ്. 26 കിലോ സ്വര്‍ണവുമായി മുന്മാനേജര് മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജര്‍ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് 17 കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്.
ബാങ്കിലെ പണയ സ്വർണത്തിന് പകരം സമാനമായ മുക്കുപണ്ടം വച്ചാണ് സ്വർണം കവർന്നത്. ഇയാൾക്കെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകില്‍ മധുജയകുമാര്‍ മാത്രമല്ലെന്നാണ് സൂചന.
കഴിഞ്ഞ മൂന്ന് വർഷമായി ബാങ്കിലെ മേനേജറായിരുന്നു മധുജയകുമാർ. ജൂലൈ ആറിന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി പോകുകയും ചെയ്തു. പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. വടകര ശാഖയിലെ ബാങ്ക് മാനേജർ പാനൂർ സ്വദേശി ഇർഷാദിൻ്റ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്.
മധു ജയകുമാറിനെ പാലാരിവട്ടത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അവിടെ ചുമതല ഏറ്റെടുത്തിരുന്നില്ല.മധുജയകുമാർ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.