ഇന്ന് കൂടുതൽ ആളുകളും പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ഒരു ഭക്ഷണമാണ് അൽഫാo. പുറത്തുനിന്ന് അമിതമായി കഴിക്കുമ്പോൾ ഇതിന്റെ ഗുണനിലവാരം എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഒരുപാട് കെമിക്കലുകൾ ചേർത്ത് ആയിരിക്കാം ഒരുപക്ഷേ ഇത് ഉണ്ടാക്കിയിട്ടുണ്ടാവുക. അതുകൊണ്ട് ഇനിമുതൽ നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കാം. അരമണിക്കൂറിനുള്ളില്‍ ഫ്രൈ പാനില്‍ വീട്ടിലുണ്ടാക്കാം നല്ല ഹോട്ടല്‍ രുചിയില്‍ തന്നെ അല്‍ഫാം.
ആവശ്യമായ ചേരുവകള്‍
തക്കാളി – 1
ഉള്ളി – 1/2 കഷ്ണം
വെളുത്തുള്ളി – 4 -5 അല്ലി
ഇഞ്ചി – 2 വലിയ കഷ്ണം
ചെറുനാരങ്ങാ – 1 വലുത്
അറബിക് മസാല – 1 1/2 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ഉപ്പ്
ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍
റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍
ചിക്കന്‍ തൊലിയോടുകൂടി – ഒന്നരക്കിലോ അല്ലെങ്കില്‍ അതിലും ചെറുത്.
ഒലീവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
കരി (ചാര്‍ക്കോള്‍) – 1 കഷ്ണം
മസാല തയാറാക്കാന്‍ ആവിശ്യം ഉള്ളവ
മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക് – 1 ടേബിള്‍സ്പൂണ്‍
പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍
നല്ലജീരകം – 1 ടീസ്പൂണ്‍
കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍
ഏലക്കായ – 1 ടേബിള്‍സ്പൂണ്‍
ഗ്രാമ്പൂ – 1 ടേബിള്‍സ്പൂണ്‍
ഉണങ്ങിയ നാരങ്ങാ – 1 എണ്ണം
കറുവയില – 4, 5 എണ്ണം
വറ്റല്‍മുളക് – 4 ,5 എണ്ണം
തയാറാക്കുന്ന വിധം
ആദ്യം തക്കാളിയും ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും ചേര്‍ത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കണം. അതിലേക്ക് മസാലപ്പൊടികളും 1 1/2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യണം.ചിക്കന്‍ നന്നായി കഴുകി നെഞ്ചിന്റെ ഭാഗം മുറിച്ചു ചിക്കന്‍ പരത്തിയെടുക്കണം. കഴുകിവെച്ച ചിക്കനില്‍ വരയിട്ട ശേഷം മസാല പുരട്ടി കുറച്ചു സമയം സെറ്റ് ആവാൻ വയ്ക്കുക.ഫ്രിഡ്ജിൽ വെച്ചാൽ അത്രയും നല്ലത്. നോണ്‍സ്റ്റിക് ഫ്രൈപാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാക്കണം. ചൂടാകുമ്പോള്‍ ചിക്കന്‍ വെച്ച് ചെറിയ തീയില്‍ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കണം.
ഒരുകഷ്ണം കരി അടുപ്പത്തുവെച്ച് കത്തിച്ച ശേഷം ചിക്കന്‍ വച്ച ഫ്രൈപാനില്‍ ഒരു ബൗളില്‍ ഓയില്‍ വെച്ച ശേഷം കരി അതില്‍ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കണം.ശേഷം രുചികരമായ രീതിയിൽ ഇത് വിളമ്പാം.
Story Highlights ;Home made Alfam