പ്രണയമഴ
ഭാഗം 65
മടങ്ങുന്ന യാത്രയിൽ ഒരു മഴ പെയ്തു തോർന്ന പോലെ ഒരു ഫീൽ ആയിരുന്നു ഗൗരിക്ക്…
ഹരിയുടെ കൈലേക്ക് കൈ കോർത്തു കൊണ്ട് അവൾ ഇരുന്നു..
ഇരുവരും പറഞ്ഞറിയിക്കാനാവാതെ ഒരു അനുഭൂതിയിൽ ആയിരുന്നു അപ്പോളും…
ആ യാത്ര അവർക്ക് ഒരിക്കലും മറക്കാനാവാത്തത് ആയിരുന്നു..
ഇടയ്ക്ക് അവർ ഫുഡ് കഴിക്കാനായി ഇറങ്ങി
.
അതിന്റ അടുത്ത ഒരു മാൾ ഉണ്ടായിരുന്നു..
രണ്ടാളും അവിടെ കേറി എന്തൊക്കെയോ മേടിച്ചു..
ഗൗരി… താൻ കണ്മഷി മേടിച്ചോ… ഇടയ്ക്ക് ഹരി ചോദിച്ചു..
ഹ്മ്മ്… മേടിച്ചു ഹരി… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഹരിക്ക് ഇത്രയും ഇഷ്ടം ആണോ കണ്ണെഴുതുന്നത്…
ഹാ.. ഒരുപാട് ഇഷ്ടം ആടോ… അതല്ലേ ഞാൻ ഇങ്ങനെ ചോദിച്ചു കൊണ്ട് ഇരിക്കുന്നത്…
അവൻ മറുപടി നൽകി
വീട്ടിൽ എത്തിയപ്പോൾ രാത്രി 9മണി ആയിരുന്നു..
ആഹ്ഹ…. മക്കൾ എത്തിയല്ലോ എന്ന് പറഞ്ഞു കൊണ്ട് ദേവി അവരുടെ അടുത്തേക് വന്നു.
ഗൗരിയെ കണ്ടതും നച്ചു വാവ കുടു കുടെ ചിരിക്കാൻ തുടങ്ങി.
എടാ പൊന്നെ…. ഞാൻ കുളിച്ചിട്ട് വരാം കെട്ടോ…. അവൾ കുഞ്ഞിന്റെ കവിളിൽ തോണ്ടി കൊണ്ട് പറഞ്ഞു..
നീലിമയോടും മുത്തശ്ശിയോടും സംസാരിച്ചിട്ട് ഗൗരി മുകളിലേക്ക് പോയി..
അല്പം കഴിഞ്ഞു രണ്ടാളും കുളിച്ചു ഫ്രഷ് ആയി ഇറങ്ങി വന്നു.
എല്ലാവരും ഒരുമിച്ചു ഇരുന്നു അത്താഴം കഴിച്ചു.
അച്ഛനും ആൺമക്കളും കുറച്ചു സമയം ഓഫീസിലെ കാര്യങ്ങൾ ഒക്കെ പങ്ക് വെച്ചു..
നീലിമ ആണെങ്കിൽ കുഞ്ഞി വഴക്ക് ആയത് കൊണ്ട് ഉറക്കാനായി പോയി. മുത്തശ്ശിയും കിടന്നു.
ഗൗരി ആ സമയത്ത് നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോട് പറഞ്ഞു.
ഈശ്വരാ ആ ചെറുക്കൻ ആള് കൊള്ളാല്ലോ മോളെ..
ഹ്മ്മ്
.. അതെ അമ്മേ….. എന്തായാലും എല്ലാ കാര്യങ്ങളും അവർ ഒക്കെ അറിഞ്ഞു…
ആ പെണ്ണിന്റെ വീട്ടുകാർ രക്ഷപെട്ടു അല്ലെ മോളെ..
ഹ്മ്മ്… സത്യം ആണ് അമ്മേ….ഇല്ലെങ്കിൽ ആ കുട്ടീടെ ജീവിതം തീർന്നേനെ…
അതെ അതെ…. പിന്നെ നന്ദു എന്ത് പറഞ്ഞു മോളെ.
നന്ദുന് ഒരുപാട് സന്തോഷം ആയി എന്ന് പറഞ്ഞു… ഞങ്ങളുടെ ലൈഫ് ഒക്കെ ആകാൻ കാരണം സത്യത്തിൽ അവൾ അല്ലേ അമ്മേ…. അവൾ കാരണം ആണ് എല്ലാം കലങ്ങി തെളിഞ്ഞത്..
ആഹ്.. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം ആണ് കുട്ടി….
അവർ ഗൗരിയോട് പറഞ്ഞു.
ഹരിക്ക് ആണെങ്കിൽ നല്ല യാത്ര ക്ഷീണം ഉണ്ട് എന്ന് പറഞ്ഞു മേനോൻ അവനെ കിടക്കാനായി പറഞ്ഞു വിട്ടു.
അവൻ റൂമിൽ വന്നപ്പോൾ ഗൗരി ജനാലയുടെ അരികിലായി വെളിയിലേക്ക് നോക്കി നിൽപ്പുണ്ട്..
അവൻ ഡോർ ലോക്ക് ചെയുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി..
എന്നിട്ട് ഹരിയുടെ അടുത്തേക്ക് വന്നു
ഹരി….
ഹ്മ്മ്
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
ചോദിക്കെടോ…..അണിനു ഒരു മുഖവുരയുടെ ആവശ്യം ഉണ്ടോ..താൻ ചോദിക്കേടോ…
അല്ലെങ്കിൽ വേണ്ട… പിന്നെ ആവട്ടെ…
ഹ.. അങ്ങനെ പറഞ്ഞാൽ ഒക്കുമോ… എന്താണ് ഗൗരി കാര്യം..
അത് പിന്നെ ഹരി…. എനിക്ക്… എന്റെ താലി ഇല്ലാഞ്ഞിട്ട് ആകെ ഒരു വിഷമം… ഏതെങ്കിലും ഒരു ജ്വാല്ലെറി യിൽ കയറി ഒരു താലി മേടിക്കാമോ നാളെ..
ഹ്മ്മ്… വരട്ടെ… സമയം ആകുമ്പോൾ ഞാൻ മേടിച്ചു കൊണ്ട് വരാം…
ഇനി എന്നാണ് അത്…. അതിന് ഇനി പ്രേത്യേക സമയം ഒക്കെ ഉണ്ടോ ഹരിയേ….
ഉണ്ട് ഗൗരി….. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്ന് ശ്രീനിവാസൻ പറഞ്ഞ ഡയലോഗ് നീ ഓർക്കുന്നില്ലേ…
അത് സിനിമ അല്ലെ ഹരി… ഇത് നമ്മുടെ ലൈഫ് അല്ലെ…
ഓഹ് അങ്ങനെ…. ആഹ് എന്തായാലും ഞാൻ അധികം വൈകാതെ കൊണ്ട് വരാം… തൻ വിഷമിക്കണ്ട…
അവൻ അവളെ അശ്വസിപ്പിച്ചു…
എന്നിട്ട് ലാപ് ടോപ് എടുത്തു ഓൺ ചയ്തു
മെയിൽ എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് അവൻ ചെക്ക് ചെയുക ആണ്..
10മിനുട്ട് അവൻ അതെല്ലാം നോക്കി… എന്നിട്ട് ലാപ് എടുത്തു മടക്കി വെച്ചു…
ആരെയോ ഫോൺ എടുത്തു വിളിച്ചു കൊണ്ട് എഴുനേറ്റു റൂമിൽ നിന്നും ഇറങ്ങി പോയി..
എടോ…. ഗൗരി..അവൻ ഫോൺ കട്ട് ചെയ്ത് കൊണ്ട് ഗൗരി യെ വിളിച്ചു.
എന്താ ഹരി…
അത് എനിക്ക് അത്യാവശ്യം ആയിട്ട് ഒന്ന് പുറത്തു പോകണം… ഇപ്പോൾ വരാമേ… താൻ ഉറങ്ങി പോകുമോ……….
എന്താ ഹരി… അത്രയ്ക്ക് ആവശ്യം….
അവൾ ഹരിയോട് ചോദിച്ചു.
ഒന്നും ഇല്ലന്നേ…. ഒരു ഫ്രണ്ട് കാണാൻ വന്നിരിക്കുന്നു… അവനു ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ട്… അതാണ്..
ഏത് ഫ്രണ്ട്…അവൾക്ക് സംശയം ആയി..
എടോ തനിക്കറിയില്ല… രോഹിത് എന്നാണ് അവന്റെ പേര്…അവൻ ആണ് ഇപ്പോൾ വിളിച്ചത്..
കൂടുതൽ ഒന്നും പറയാതെ അവൻ ഇറങ്ങി പോയി..
അപ്പോളേക്കും ഗൗരിയുടെ ഫോണിൽ അമ്മയുമച്ഛനും വിളിച്ചു. അവൾ അവരോട് ഒക്കെ സംസാരിച്ചു കൊണ്ട് അൽപ നിമിഷം ഇരുന്നു..
അര മണിക്കൂറിനുള്ളിൽ ഹരി തിരിച്ചു എത്തി..
അവൻ നോക്കിയപ്പോൾ ഗൗരിയെ അവിടെ കണ്ടില്ല…
ഗൗരി..
ഞാൻ ഇവിടെ ഉണ്ട് ഹരി…. ബാൽക്കണിയുടെ ഒരു ഭാഗത്തു നിന്നും അവൾ വിളിച്ചു പറഞ്ഞു..
അവൻ ഒരു ബോക്സിൽ പൊതി എടുത്തു തന്റെ പോക്കറ്റിൽ ഇട്ടു…
എന്നിട്ട് അവളുടെ അടുത്തേക്ക് പോയി..
ആഹ്ഹ… ഇതെന്താ പരിപാടി….
ഞാൻ വെറുതെ,..
അവൻ അടുത്ത് വന്നപ്പോൾ നല്ല മുല്ലപ്പൂവിന്റെ ത്രസിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു..
കൈയിൽ ഇരുന്ന പൊതിയിലേക്ക് ഗൗരി നോക്കുന്നത് കണ്ടതും അവൻ അത് തുറന്നു..
ഗൗരി അല്പം നാണത്തോടെ അവനെ നോക്കി.
എന്തെ….. അവൻ പുരികം ഉയർത്തി ചോദിച്ചു.
ഒന്നുമില്ല എന്ന് അവൾ ചുമൽ കൂപ്പി..
തിരിഞ്ഞു നില്ക്കു…
അവൻ പറഞ്ഞതും ഗൗരി തിരിഞ്ഞു നിന്നു..
അവൻ അവളുടെ നീളമുള്ള മുടിയിൽ ആ മുല്ലപ്പൂ മാല ചൂടി കൊടുത്തു..
എന്നിട്ട് അവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിറുത്തി..
ഇഷ്ടായോ….. അവളോട് അവൻ പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു..
അവൾ ഒന്ന് പുഞ്ചിരി തൂകി…
അതിനു ശേഷം അവൻ തന്റെ പോക്കറ്റിൽ കിടന്ന ബോക്സ് കൈയിൽ എടുത്തു..
തുറന്നപ്പോൾ ഗൗരി കണ്ടു ഒരു നനുത്ത മഞ്ഞചരടിൽ കൊരുത്ത ആലിലതാലി….
ഹരി… ഇത്….
അവൾ എന്തോ പറയാൻ വന്നതും ഹരി അവളുടെ അധരത്തിൽ തന്റെ ചൂണ്ടു വിരൽ കൊണ്ട് ബാധിച്ചു..
… ഈ താലി ഒരിക്കൽ ഞാൻ അണിയിച്ചപ്പോൾ നിനക്ക് എന്നോട് വെറുപ്പും പകയും ആയിരുന്നു. പക്ഷെ ഇന്ന് ആ കാറും കോളും എല്ലാം ഒഴിഞ്ഞു പോയി…. പൂർണമായ മനസു കൊണ്ടും ശരീരം കൊണ്ട് നീ ഇന്ന് മുതൽ എന്റേത് ആകുക ആണ്.. അതുകൊണ്ട് ഇന്ന് ഈ രാത്രി മുതൽ ആണ് നമ്മൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴം കൂട്ടുന്ന ഈ അമൂല്യ നിധി നിന്റെ കഴുത്തിലേക്ക് ഒരിക്കൽക്കൂടി അണിയിക്കാൻപോകുക ആണ്
കോടാനുകോടി താരകങ്ങളെയും അവരുടെ ദേവിയായ നിലയെയും ഈ നിശിധിനിയിൽ സാക്ഷി ആക്കി, ഒപ്പം അകലെ എവിടെയോ മറഞ്ഞു ഇരുന്നു ഇതെല്ലാം കാണുന്ന എന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ഇത് നിന്നിൽ അണിയുക ആണ്…എന്റെ ജീവശ്വാസം നിലക്കും വരെ ഇത് നിന്നിൽ ഉണ്ടാവണം.
തന്റെ കൈയിൽ ഇരുന്ന മഞ്ഞ പൂത്താലി എടുത്തു ഹരി അവളെ അണിയിച്ചു…
കുംകുമചെപ്പ് എടുത്തു കൊണ്ട് വന്നു അല്പം എടുത്തു അവളുടെ സീമന്ത രേഖ ഒന്ന് ചുവപ്പിച്ചു..
വാനിൽ എവിടെയോ രണ്ട് നക്ഷത്രങ്ങൾ അത് കണ്ടതും പുഞ്ചിരി തൂകി..
ഗൗരിയുടെ മിഴികൾ നിറഞ്ഞു വന്നു..
.. കരയരുത് ഗൗരി…… കരഞ്ഞാൽ എനിക്ക് ഇത് പൂർത്തി ആക്കാൻ പറ്റില്ല..
ഇത് എവിടെ ആയിരുന്നു…
ആ താലിയിലേക്ക് മുത്തം കൊടുത്തു കൊണ്ട് അവൾ ചോദിച്ചു.
അന്ന് ബെഡിൽ കിടപ്പുണ്ടായിരുന്നു… ഞാൻ മനഃപൂർവം അത് തരാഞ്ഞത് ആണ്… ഈ ഒരു ദിവസത്തിനായി കാത്തിരിക്കുക ആയിരുന്നു..
അവൻ അലമാര തുറന്നു ഒരു ആമാടപെട്ടി എടുത്തു കൊണ്ട് വന്നു.
അവളുടെ കൈയിൽ കൊടുത്തു..
എന്താ ഹരി ഇത്..
അത് തുറന്ന് നോക്കിയാൽ അല്ലേ അറിയൂ..
അവൻ പറഞ്ഞപ്പോൾ ഗൗരി അത് തുറന്നു.
പല തരത്തിൽ ഉള്ള കുപ്പി വളകൾ……
വൗ… സൂപ്പർ… അവളുടെ കണ്ണുകൾ തിളങ്ങി…
ഇത് എവിടെ നിന്നു ആണ് ഹരി..
ഞാൻ ബാംഗ്ലൂർ പോയപ്പോൾ മേടിച്ചത്…. അത് എടുത്തു നോക്ക്..
അവൾ അത് എടുത്തു മേശമേൽ വെച്ചു.
അതിന്റ അടിയിൽ ഒരു പാലയ്ക്ക മാലയും ഒരു ജോഡി കമ്മലും ഉണ്ടായിരുന്നു..
അവൾ അത് എടുത്തു നോക്കി..
“അമ്മയ്ക്ക് നവരത്‌നമോതിരം മേടിച്ചപ്പോൾ തനിക്കും വാങ്ങിയത് ആണ് ”
ഹരി ഇതെല്ലാം…..
ഇതെല്ലാം തനിക്ക് ഉള്ളത് ആണ്…താൻ ചോദിച്ചില്ലേ എന്നോട് തനിക്ക് എന്താണ് ബാംഗ്ലൂർ യാത്ര കഴിഞ്ഞപ്പോൾ കോണ്ടു വന്നത് എന്ന്…. സത്യത്തിൽ ഞാൻ ഇതെല്ലാം മേടിച്ചു കൊണ്ട് വന്നിരുന്നു. തരാൻ പറ്റിയ ഒരു സാഹചര്യം ആയില്ലാരുന്നു.. അതുകൊണ്ട് ആണ്..അവൻ അവളെ നോക്കി പറഞ്ഞു.
ഹരി… ഇതൊന്നും വേണ്ടിയിരുന്നില്ല… എനിക്ക് ദേ ഈ കുപ്പിവളകൾ മാത്രം മതി…
അവൾ അതിൽ കുറച്ചെടുത്തു കൈലേക്ക് ഇട്ടു കുലിക്കി കൊണ്ട് പറഞ്ഞു..
എടോ… ഒരു കുറവ് ഉണ്ട് കെട്ടോ…. എന്തോ കണ്ടു പിടിച്ചത് പോലെ ഹരി പറഞ്ഞു…
എന്താ ഹരി..
തന്റെ കണ്ണ് എഴുതി ഇല്ലാലോ…
ഹ്മ്മ്…
ഞാൻ എഴുതി തരട്ടെ…
ഹേയ് വേണ്ട ഹരി…
അതെന്താ
.
അത്.. മറ്റൊരാൾ എഴുതുമ്പോൾ എനിക്ക് വേദനിക്കും… കല്യാണത്തിന് ബ്യൂട്ടീഷനെ കൊണ്ടുപോലും ഞാൻ എഴുതിപ്പിച്ചിരുന്നില്ല..
ഞാൻ വേദനിപ്പിക്കില്ല ഗൗരി…നിന്നെ തെല്ലും വേദനിപ്പിക്കില്ല…. പോരെ…. പ്രണയാർദ്രമായിരുന്നു അവന്റെ ശബ്ദം..
ഗൗരി പിന്നീട് ഒന്നും എതിർത്തു പറഞ്ഞില്ല.. അവന്റ കൈലേക്ക് കൊടുത്തു കണ്മഷി ചെപ്പു.
അവൻ മെല്ലെ അവളുടെ കണ്ണിൽ മഷി എഴുതി കൊടുത്തു.
ഹരിയുടെ ശ്വാസം തട്ടിയതും അവൾ വിറകൊണ്ട്.
എന്താ ഗൗരി ഇത്രയ്ക്ക് പേടി ആണോ എന്നേ…
അവളുടെ മിഴികളിൽ മെല്ലെ ഊതി കൊണ്ട് അവൻ ചോദിച്ചു.
ഇല്ല ഹരി…
വേദനിച്ചോ..
ഇല്ല…..
ഒക്കെ..
ഹരി…
ഹ്മ്മ്..
ഇതിനൊക്കെ പകരമായി ഞാൻ എന്താണ് തരേണ്ടത്… ഈറൻ മിഴിയാലേ അവൾ ചോദിച്ചു.
പെട്ടന്ന് അവൻ അവളെ തന്റെ കരവലയത്തിൽ ഒതുക്കി..
പറയട്ടെ ഞാൻ…. എന്താണ് വേണ്ടത് എന്ന്….
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
പറയു…
തരുമോ…
എന്നേ കൊണ്ട് പറ്റുന്നത് എന്തും ഞാൻ തരും..
ഉറപ്പ്…
ഹ്മ്മ്.. ഉറപ്പ്..
അവൻ അവളുടെ കാതിലേക്ക് എന്തോ പറഞ്ഞതും അവനെ തള്ളി മാറ്റിയിട്ട് അവൾ ഓടി..
പിന്നാലെ ചെന്ന് അവൻ ഗൗരിയെ പുണർന്നു..
ഗൗരി… ഇന്ന് മുതൽ നമ്മൾ നമ്മുടെ ഈ ജീവിതത്തിൽ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയിട്ട് നമ്മൾ ജീവിച്ചു തുടങ്ങുക ആണ് കെട്ടോ….അപ്പോൾ ഓൾ ദി ബെസ്റ്റ്….
അവൻ പറഞ്ഞതും ചിരിച്ചു കൊണ്ട് അവൾ ഹരിയുടെ നെഞ്ചിലേക്ക് ചേർന്നു.
എടോ… ഞാൻ പറഞ്ഞത് മറക്കണ്ട keto
.. എനിക്ക് താമസിയാതെ ഒരു കുഞ്ഞു ഗൗരിയെ വേണം കെട്ടോ….
അവൻ വീണ്ടും അവളെ ഓർമിപ്പിച്ചു…
തുടരും.